മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടം തീപ്പൊരി പാറുന്നു. 888 പോയന്റുമായി കോഴിക്കോട് മുന്നേറുകയാണ്. 884 പോയന്റുമായി തൃശൂരും തൊട്ടുപിന്നിലുണ്ട്. 857 പോയന്റുമായ മൂന്നാം സ്ഥാനം നേടാന്‍ മലപ്പുറവും. എന്നാല്‍ നാലാം സ്ഥാനത്ത് 854 പോയന്റുമായി പാലക്കാട് പിന്നിലുണ്ട്.
ഞായറാഴ്ച നാല് ഇനങ്ങള്‍ മാത്രമാണുള്ളത്. സ്വര്‍ണ്ണക്കപ്പ് കോഴിക്കോട് നിലനിര്‍ത്താനാണ് സാധ്യത.
മേളയുടെ ആറാം ദിനമായ ശനിയാഴ്ച ജനബാഹുല്യം കാരണം മലപ്പുറം വീര്‍പ്പ് മുട്ടി. കലോത്സവ നഗരി ഒരു നോക്ക് കാണുക എന്ന ലക്ഷ്യത്തോടെ കുടുംബസമേതമാണ് പലരും എത്തിയത്.
ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപനം നടക്കും.
0 Comments:
Post a Comment