മലപ്പുറം: യുവജനോത്സവ മത്സരാര്‍ത്ഥികള്‍ക്ക് വേഷം മാറുന്നതിന് വേദി 9 ല്‍ (ഡി.ടി.പി.സി. ഹാള്‍)സൗകര്യമില്ലെന്ന് വിദ്യാര്‍ത്ഥികളും അധ്യാപകരും. ബുധനാഴ്ച നടന്ന ചവിട്ടുനാടക മത്സരത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ ഒരുങ്ങിയത് കോട്ടക്കുന്നിലേക്കുള്ള വഴിയിലെ ഷെഡില്‍ വെച്ച്. അരങ്ങ് ഓഡിറ്റോറിയത്തില്‍ പരിപാടി നടക്കുന്നതിനാല്‍ നിരവധി ആളുകളാണ് ഇത് വഴി കടന്ന് പോകുന്നത്.
കോഴിക്കോട് ബേപ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ഒരുക്കുന്നതാണ് ചിത്രം.
0 Comments:
Post a Comment