മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവ മുഖ്യവേദിയായ എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫ്‌ളക്‌സിലുള്ള ബാനറുകള്‍ക്കും പരസ്യ ബോര്‍ഡുകള്‍ക്കുമിടയില്‍ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമായി. വിവിധ മാധ്യമ സ്റ്റാളുകള്‍ക്ക് നടുവില്‍ പി. ആര്‍. ഡി സ്റ്റാള്‍ വേറിട്ട് നില്‍ക്കുന്നത് ഖാദിയുടെ പശ്ചാത്തലത്തിലാണ്. വകുപ്പിന്റെ പേരെഴുതിയ ബോര്‍ഡ്, വില്പനയ്ക്കുള്ള പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡ്, 50 -ാളം വികസന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച പശ്ചാത്തലം, കലോത്സവ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡ് മുതല്‍ സ്റ്റാളിലെ മേശവിരി വരെ ഖാദി തുണിത്തരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഖാദി മേഖലയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ - പൊതുമേഖല ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാളില്‍ ഖാദി പശ്ചാത്തലമൊരുക്കിയത്. സ്റ്റാളില്‍ ഡ്യുട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരും ഖാദി ധരിച്ചാണ് എത്തിയത്.
Share on linkedin
0 Comments:
Post a Comment