മലപ്പുറം: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ആറാം ദിവസവും ഭക്ഷണത്തിന് നീണ്ട ക്യൂ. 11.30 ന് ആരംഭിച്ച ഭക്ഷണ വിതരണം 2.45 ആയിട്ടും ക്യൂ മെയിന്‍ റോഡ് വരെ നീണ്ട് നില്‍ക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്.
ഒരേ സമയം 3000 പേര്‍ക്കിരിക്കാവുന്ന ഭക്ഷണപന്തലാണ് സജ്ജീകരിച്ചത്. എല്ലാ ദിവസവും സദ്യയായിരുന്നു. 25000ത്തിലധികം പേര്‍ ഇന്ന് ഭക്ഷണത്തിനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 Comments:
Post a Comment