Social Icons

Featured Posts

Followers

Saturday, November 3, 2012

നീറിപ്പുകയുന്ന പള്ളി പ്രശ്നം..


മുതുവത്തുമ്മൽ:   മസ്ജിദുന്നൂർ മഹല്ല് ജുമുഅത്ത് പള്ളി പ്രശ്നം വീണ്ടും നീറിപ്പുകയുന്നു,,മസ്ജിദ് ഭരണ വിഷയത്തിൽ  തെറ്റിപ്പിരിഞ്ഞ് ഇരുപക്ഷത്തുമായി നിൽക്കുന്ന മഹല്ല് കമ്മറ്റിയും മഹല്ല് മുതവല്ലിയും തമ്മിലുള്ള ശീത സമരം മസ്ജിദിൽ നമസ്കാരം നിർവഹിക്കാനെത്തുന്ന ജനങ്ങളെ വിഷമവ്രത്തത്തിലാക്കുന്നു..ഇപ്പോൾ കഴിഞ്ഞ കു|റച്ചു ദിവസങ്ങളായി പള്ളിയിൽ ഒരേ സമയം രണ്ട് ജമാഅത്തുകൾ  നടക്കുന്ന രീതിയിൽ  കാര്യങ്ങൾ വഷളായിട്ടുണ്ട്. പ്രശനം രമ്യമായി പരിഹരിക്കപ്പെടും എന്ന വിശ്വാസികളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും വിധം വിഷയം കോടതി യിൽ  എത്തിയിട്ടുണ്ട്, ഈ കേസ് നവമ്പർ ആറാം തിയ്യതി വാദം കേൾക്കാൻ കോടതി മാറ്റിവെച്ചിരിക്കുകയാണു..
അതിനും മുന്നോടിയായി മദ്ധ്യസ്ഥ ചർച്ചകൾക്ക് കളമൊരുങ്ങുന്നുണ്ട്, മുമ്പ് നിരവധി തവണ മദ്ധ്യസ്ഥ ചർച്ചകൾ പാളിപ്പോയിട്ടൂള്ളത് വെച്ച് നോക്കുമ്പോൾ ജനങ്ങൾക്ക് ഇനി നടക്കാനിരിക്കുന്ന ചർച്ചയിലും അത്ര പ്രതീക്ഷയില്ല, എന്നിരുന്നാലും മഹല്ലിലെ മുതിർന്ന പണ്ഡിതനും മഹല്ലു മുതവല്ലിയും മഹല്ലിൽ ദീനീപരമായ വിഷയങ്ങളിൽ മാത്രകാപരമായ പ്രവർത്തനങ്ങൾ നടത്തി മാത്രക കാണിച്ച മഹല്ല് കമ്മറ്റിയും തമ്മിൽ ഇപ്പോഴുള്ള പ്രശനങ്ങൾ എല്ലാം മറന്ന് ഐക്യപ്പെട്ട് മഹല്ലിന്റെയും മസ്ജിദ്ന്റെയും പ്രവർത്തനങ്ങളിൽ സജീവമാകണം എന്ന് തന്നെയാണുഭൂരിഭാഗം  ജനങ്ങളുടെയും ആഗ്രഹം..

1 Comment:

Anees said...

allah yellavarkum nalla budhi kodukate.....

marikumbol namude koode namude namkal mathrame undakoo yenu manasilakan alpamenkilum arivum budhiyum avidathe mahallu kamitikum mattulavarkum
undakanamee.. ameen

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA