ഹാജിയാർ പള്ളി, മുതുവത്തുമ്മൽ പ്രദേശങ്ങളുടെ ആധാർ കാർഡ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ നാളെ മുതൽ പത്ത് ദിവസങ്ങളിലായി മുതുവത്തുമ്മൽ ഹയാത്തുൽ ഇസ്ലാം മദ്രസ്സയിൽ പ്രത്യേകം സജ്ജീകരിക്കുന്ന ക്യാമ്പിൽ വെച്ച് നടക്കുമെന്ന് വാർഡ് കൗൺസിലർമാരായ പരി.മജീദ്, കെ.കെ.ശിഹാബുദ്ധീൻ എന്നിവർ പറഞ്ഞു...രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണിവരെയാണു ക്യാമ്പ് പ്രവർത്തിക്കുക, തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി ഓരോദിവസവും ഓരോ ഏരിയകൾ തരം തിരിച്ചാണു രജിസ്ട്രേഷൻ നടക്കുന്നത്..,ഇതിന്റെ ഭാഗമായി മുതുവത്തുമ്മൽ ആർട്സ് &സ്പോർട്സ് ക്ലബ്ബ് (MASC) ക്ലബ്ബ് പ്രവർത്തകർ ഓരോ വീടുകളിലുമെത്തി ആധാർ രജിസ്ട്രേഷൻ ഫോം വിതരണം ചെയ്യുകയും പൂരിപ്പിച്ച് നൽകുകയും വിശദാംശങ്ങൾ അറിയിക്കുകയും ചെയ്യും..,ഫോമുകൾ കൈപറ്റിയവർക്ക് തൊട്ടടുത്ത ദിവസം തന്നെ ക്യാമ്പിൽ എത്തി രജിസ്ട്രേഷൻ പൂർത്തീകരിക്കാവുന്നതാണു. ഈ അവസരം വിനിയോഗിക്കൂ. അനായാസമായി ആധാർ കാർഡ് കരസ്ഥമാക്കൂ...
എന്താണു ആധാർ കാർഡ്..?
ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നല്‍കുന്ന 12 അക്ക നമ്പറിനെയാണ് ആധാര്‍ എന്നറിയപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് ആധാര്‍ നല്‍കാനുള്ള ചുമതല. ഓരോ പ്രദേശത്തും താമസക്കാരായ എല്ലാവരുടെയും വിവരങ്ങള്‍ ക്രോഡീകരിച്ചു വയ്ക്കുന്നു. പ്രത്യേക തിരിച്ചറിയല്‍ നമ്പറിനോടും, പ്രാഥമിക വിവരങ്ങളോടുമൊപ്പം, അവരുടെ വിരലടയാളം, കണ്ണുകളുടെ ചിത്രം, ഫോട്ടോ എന്നിവയും ഉള്‍പ്പെടുത്തുന്ന വിവരങ്ങളാണ് ആധാറില്‍ രേഖപ്പെടുത്തുക.
നിലവിലുള്ള തിരിച്ചറിയല്‍ രേഖകളായ റേഷന്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡി തുടങ്ങിയ രേഖകള്‍ സഹിതം ആധാറില്‍ പേര് ചേര്‍ക്കുന്നതിനായി തുറക്കുന്ന ബൂത്തുകളില്‍ എത്തി ആധാറിൽ പേരു ചേർക്കാം. പ്രാഥമിക വിവരങ്ങള്‍ കംപ്യൂട്ടറില്‍ ശേഖരിക്കുന്നതോടൊപ്പം തന്നെ മുഖത്തിന്റെ ചിത്രം, വിരലടയാളങ്ങള്‍, ഐറിസ് ചിത്രം എന്നിവയും മെഷീനുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തും.
ആധാര്‍ വിവരശേഖരണത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍, ബാങ്കുകള്‍, പോസ്റ്റല്‍ വകുപ്പ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളെ റജിസ്ട്രാര്‍മാരായി നിയമിച്ചിട്ടുണ്ട്. ഐടി സ്കൂള്‍, കെല്‍ട്രോണ്‍ എന്നിവയെയാണ് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനായി കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കാനറാ ബാങ്ക്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്, എല്‍ഐസി തുടങ്ങിയവയും പ്രവര്‍ത്തിക്കും. ബൂത്തുകളില്‍ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ ആധാര്‍ നമ്പര്‍ ലഭിക്കും. തിരിച്ചറിയല്‍ രേഖകളോ, വീടോ ഇല്ലാത്തവര്‍ക്ക്, നിലവില്‍ ആധാര്‍ ഉള്ളവര്‍ പരിചയപ്പെടുത്തി നല്‍കിയാല്‍ നിബന്ധനകള്‍ക്ക് വിധേയമായി ആധാര്‍ ലഭിക്കും.
ഇടപാടുകാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമെ ബാങ്കുകളില്‍ അക്കൌണ്ടുകള്‍ തുറക്കാന്‍ സാധിക്കുള്ളൂ. എന്നാല്‍ “സേവിങ്സ് അക്കൌണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നമ്പര്‍ മതിയാകുമെന്ന റിസര്‍വ് ബാങ്ക് ചട്ടങ്ങളില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ഇടപാടുകള്‍ വരാത്തതും, നീക്കിയിരിപ്പ് തുക 50,000-ല്‍ കവിയാത്തതും, പ്രതിമാസം പരമാവധി 10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുകയോ ട്രാന്‍സ്ഫര്‍ ചെയîുകയോ ചെയîാത്തതുമായ അക്കൌണ്ടുകളാണ് സേവിങ്സ് ബാങ്ക് അക്കൌണ്ടുകള്‍.
വ്യക്തമായ തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ ഉള്‍പ്പെടുത്തി ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങുമ്പോള്‍, വിവിധ സ്കീമുകളില്‍ സര്‍ക്കാരും മറ്റ് ഏജന്‍സികളും നല്‍കുന്ന സഹായധനം ചോര്‍ന്നുപോകാതെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കും. തൊഴിലുറപ്പ് പദ്ധതി, ജീവനമാര്‍ഗ വികസനപദ്ധതികള്‍, മണ്ണെണ്ണയും പാചകവാതകത്തിനും മറ്റുമുള്ള സബ്സിഡികള്‍ തുടങ്ങിയവ ആധാര്‍ ഉപയോഗിച്ച് ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് അവരുടെ അക്കൌണ്ടിലേക്ക് നേരിട്ട് വിതരണം ചെയîുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
0 Comments:
Post a Comment