കോട്ടക്കുന്ന് ടൂറിസം കേന്ദ്രം കൂടുതല്‍ സൗന്ദര്യവത്കരിക്കാന്‍ ഡി.ടി.പി.സിക്ക് ആവശ്യമായ സഹായങ്ങള്‍ മന്ത്രി എ.പി. അനില്‍കുമാര്‍ വാഗ്ദാനം ചെയ്തു.
പ്രവേശന കവാടത്തിലെ ഫോറിന്‍ ബസാര്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ 25 ലക്ഷം രൂപ ഡി.ടി.പി.സിക്ക് നല്‍കും. ഇതും ഡി.ടി.പി.സിയുടെ കൈവശമുളള തുകയും ചേര്‍ത്ത് ബസാറിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാനും കോട്ടക്കുന്നിലെ നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തിയശേഷം മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം ഫോറിന്‍ ബസാര്‍ എന്നതിനുപകരം വേറെ പേര് നിശ്ചയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോട്ടക്കുന്നിന്റെ മുകളില്‍ കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് വനവത്കരണം കൂട്ടാനും നിര്‍ദ്ദേശമുണ്ട്. ദിവസേന നൂറുകണക്കിന് ആളുകള്‍ എത്തുന്ന കോട്ടക്കുന്നിനെ മാലിന്യത്തില്‍നിന്ന് മോചിപ്പിക്കുന്നതിനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും ഡി.ടി.പി.സിയോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്‍സിനറേറ്റര്‍ ഉള്‍പ്പെടെയുള്ള മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് വിശദമായ പ്രൊപ്പോസല്‍ നല്‍കിയാല്‍ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. കോട്ടക്കുന്നില്‍ വനവത്കരണത്തിന് കൂടുതല്‍ ഫണ്ട് വകയിരുത്താനും മുകള്‍ഭാഗത്ത് നടപ്പാതകള്‍ വിപുലീകരിക്കാനും നിര്‍ദ്ദേശിച്ചു. മണ്ണൊലിപ്പ് തടയുന്നതിന്റെ ഭാഗമായി ചെരിവുകളില്‍ രാമച്ചം തുടങ്ങിയ ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കാനും തീരുമാനമായി.
സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സിക്‌സ് ഡി തീയേറ്റര്‍, വാട്ടര്‍ ബാള്‍, സോര്‍ബ് ബാള്‍, മിറര്‍ മേയ്‌സ് തുടങ്ങിയ സംവിധാനങ്ങളൊരുക്കും.
Browse: Home > കോട്ടക്കുന്നിനെ സൗന്ദര്യവത്കരിക്കും - എ.പി. അനില്‍കുമാര്‍
0 Comments:
Post a Comment