Social Icons

Featured Posts

Followers

Saturday, July 21, 2012

വിശുദ്ധ റംസാനു സ്വാഗതം.


ഹാജിയാർ പള്ളി: ഇന്ന് റംസാൻ ഒന്ന്.നാടും വീടും ഒന്നടങ്കം വിശുദ്ധ റംസാനു സ്വാഗതമരുളുകയായി.കോഴിക്കോട് കാപ്പാട് കടപ്പുറത്തും തലശ്ശേരിയിലും മാസപ്പിറവി ദ്രശ്യമായതിനാൽ ശനിയാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് മുഴുവൻ ഖാസിമാരും പ്രഖ്യാപിക്കുകയായിരുന്നു..റംസാനിലെ പുണ്യമേറിയ രാപ്പകലുകളെ സൽക്കർമ്മങ്ങളിലൂടെ വരവേറ്റ് ജീവിത ശുദ്ധി കൈവരിക്കാൻ വിശ്വാസികൾ മുന്നോട്ട് വരണമെന്ന് മുതുവത്തുമ്മൽ മസ്ജിദുന്നൂറിൽ വെച്ച് നടന്ന തറാവീഹ് നമസ്കാര ശേഷം മുദരിസ്സ് നിസാബുദ്ധീൻ ഫൈസി ഉദ്ബോധിപ്പിച്ചു.
മുതുവത്തുമ്മൽ മസ്ജിദുന്നൂർ മഹല്ല് കമ്മറ്റിയുടെ നേത്രത്വത്തിൽ വമ്പിച്ച പരിപാടികളാണു ഈ റംസാനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്..റംസാൻ മുപ്പത് ദിവസവും പള്ളിയിൽ നോമ്പ് തുറ സംഘടിപ്പിക്കുന്നുണ്ട്,ദിവസേന തറാവീഹ് നമസ്കാര ശേഷം വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ നടക്കും,അതിലുപരി റംസാനിലെ എല്ലാ ശനി-ഞായർ ദിവസങ്ങളിലും രാവിലെ 9 മണി മുതൽ 12 മണി വരെ മുതുവത്തുമ്മൽ ഹയ്യാത്തുൽ ഇസ്ലാം മദ്രസ്സയിൽ പഠന ക്ലാസ്സ് നടക്കും..പരിപാടിയുടെ ഉദ്ഘാടന കർമ്മം ഇന്ന് രാവിലെ 9 മണിക്ക് സ്ഥലം മുദരിസ്സ് നിസ്സാബുദ്ധീൻ ഫൈസി നിർവഹിച്ചു.തുടർന്ന് ഫരീദ് റഹ്മാനി കാളികാവ് പ്രഭാഷണം നിർവഹിക്കുന്നു..തുടർന്നുള്ള ദിവസങ്ങളിൽ അബ്ദുശുക്കൂർ മദനി അമ്മിനിക്കാട്,അബ്ദുറഹ്മാൻ ഫൈസി അരിപ്ര, കെ.സി.അബൂബക്കർ ദാരിമി കച്ചേരിപ്പടി, മൊയ്തീൻ കുട്ടി ദാരിമി പെരിന്തൽ മണ്ണ, മുസ്തഫ ഫൈസി വടക്കും മുറി, മൊയ്തീൻ കുട്ടി മുസ്യാർ, തെയ്യോട്ട് ചിറ..എന്നിങ്ങനെ യുള്ള പണ്ഡിതന്മാർ ക്ലാസ്സുകൾ നയിക്കും..റംസാൻ 27 നു പുലരും വരെ പള്ളിയിൽ പ്രത്യേക പ്രാർത്ഥനാ മജ് ലിസ് സംഘടിപ്പിക്കുന്നുണ്ടെന്നും സംഘാടകർ അറിയിക്കുന്നു..
വായനക്കാർക്കു ഹാജിയാർ പള്ളി ഓൺലൈൻ റംസാൻ ആശംസകൾ നേരുന്നു..

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA