ഹാജിയാർ പള്ളിയിലെ ചോലക്കൽ രാഗേഷ് ബാബു എന്ന സഹോദരന്റെ ചികിത്സക്ക് പണം സ്വരൂപിക്കാൻ ഹാജിയാർ പള്ളി യുവധാര വായനശാലയുടെ നേത്രത്വത്തിൽ ഒരു പറ്റം യുവാക്കൾ നടത്തിയ തെരുവ് ഗാനമേള ഏറെ ജനശ്രദ്ധയാകർഷിച്ചു.

"യത്തീമിൻ കണ്ണു നീർ തുടക്കുവാനെന്നെന്നും എത്തുന്നോനല്ലയോ ദൈവ ദൂതൻ " ദു:ഖ സാന്ദ്രമായ ഈണത്തിൽ ബാലൻ പാടിത്തുടങ്ങുന്നു..
"മൗത്തും ഹയാത്തിനുമുടമസ്ഥനേ.....മനസ്സിൻ മുറാദുകൾ അറിയുന്നോനേ..."
കുട്ടൻ ഗാനം ആലപിക്കുന്നു..
ഏതാണ്ട നാലു വർഷം മുമ്പാണു ഓട്ടോ ഡ്രൈവറായിരുന്ന രാഗേഷിന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി മാരകമായ അസുഖം പിടിപെടുന്നത്.മൂത്രത്തിൽ പഴുപ്പ് വന്നായിരുന്നു തുടക്കം,കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട രാഗേഷിന്റെ ചികിത്സക്കായി ലക്ഷക്കണക്കിനു രൂപ ചിലവാക്കേണ്ടി വന്നു,കൂലിപ്പണിക്കാരനായ രാഗേഷിന്റെ അച്ഛനു മകനെ ചികിത്സിക്കാൻ പണം കണ്ടെത്താൻ നിവ്രത്തിയില്ലാതെ സ്വന്തം വീട് വിൽക്കേണ്ടി വന്നു, അതിനിടയിലാണു രാഗേഷിന്റെ രണ്ട് വ്രക്കകളുടെയും പ്രവർത്തനം നിലച്ചിരിക്കുന്നു എന്ന് ഡോക്ടർമാർ അറിയിച്ചത്..,ഇത് ആ കുടുംബത്തിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.,തുടർ ചികിത്സക്ക് പണമില്ലാത്തതിനാൽ അവർ എല്ലാം ദൈവത്തിനു വിട്ട് കൊടുത്ത് വീട്ടിലേക്ക് മടങ്ങി, പക്ഷേ ആറ്റ് നോറ്റ് വളർത്തി വലുതാക്കിയ സ്വന്തം മകനെ അങ്ങനെ ഒറ്റയടിക്ക് മരണത്തിനു വിട്ട് കൊടുക്കാൻ നൊന്ത് പെറ്റ ഏത് അമ്മക്കാണു സാധിക്കുക, അങ്ങനെ സ്നേഹമയിയായ രാഗേഷിന്റെ അമ്മ സുമതിച്ചേച്ചി തന്റെ ഒരു വ്രക്ക രാഗേഷിനു നൽകാൻ തീരുമാനിക്കുന്നു, പക്ഷേ അതിനുള്ള ശസ്ത്രക്രിയക്കും വേണം ഭീമമായ സംഖ്യ, എന്ത് ചെയ്യും , കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനം മാത്രമാണു ആ കുടുംബത്തിന്റെ ഏക ആശ്രയം. സഹോദരിമാരെ കല്ല്യാണം കഴിപ്പിച്ചയച്ച വകയിൽ തന്നെ ഭീമമായ സംഖ്യയുടെ കടം ബാക്കിയുണ്ട് താനും..ആകെ ധർമ്മ സങ്കടത്തിലായ ആ കുടുംബത്തിനും ആ അമ്മയുടെ നിശ്ചയ ദാർഡ്യത്തിനും മുന്നിലേക്ക് നല്ലവരായ നാട്ട് കാരും സുമനസ്സുകളും അവരവരാൽ കഴിയാവുന്ന വിധം ഒരു പങ്ക് നൽകുകയായിരുന്നു.അങ്ങനെ ഉദാരമതികളായ നാട്ട് കാരുടെയും സുമനസ്സുകളുടെയും സഹായം കൊണ്ട് രാഗേഷിന്റെ കിഡ്നി മാറ്റിവെച്ച് കഴിഞ്ഞു...അങ്ങനെ മരണത്തിന്റെ പടിവാതിൽക്കൽ നിന്നും രാഗേഷ് എന്ന ചെറുപ്പക്കാരൻ ഇന്ന് ജീവിതത്തിന്റെ പച്ചപ്പിലേക്ക് പതിയെ പതിയെ കടന്ന് വന്ന് കൊണ്ടിരിക്കുകയാണു..രാഗേഷിന്റെ തുടർ ചികിത്സക്കായി ഇപ്പോൾ പ്രതിമാസം ഇരുപതിനായിരത്തിലധികം രൂപ ചിലവ് വരുന്നുണ്ട്, ചികിത്സ മുടങ്ങിയാൽ കിഡ്‌നി മാറ്റിവെച്ചതിന്റെ ഫലം തന്നെ ഇല്ലാതാവും ..ഇത്തരമൊരു സാഹചര്യത്തിലാണു രാഗേഷിന്റെ ചികിത്സക്കായി പരമാവധി തുക സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ ഹാജിയാർ പള്ളി മുതുവത്ത് പറമ്പിലെ ഒരു പറ്റം യുവാക്കൾ തെരുവ് ഗാനമേളയുമായി ഇറങ്ങിയത്,
ഹാജിയാർ പള്ളി ടൗണിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീ: മൂസകുട്ടി കാക്ക പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.,
പരി ഹമീദ് കാക്ക അദ്ധ്യക്ഷനായി, പരി .ഉസ്മാൻ , മണ്ണിശ്ശേരി അബുകുട്ടി കാക്ക,മച്ചിങ്ങൽ അസൈൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു..
തുടർന്ന് വലിയങ്ങാടി, കിഴക്കേതല, ആലത്തൂർ പടി, മുണ്ട് പറമ്പ്,കുന്നുമ്മൽ,കൂട്ടിലങ്ങാടി, പറയരങ്ങാടി, ചെമ്മങ്കടവ്, വടക്കേമണ്ണ, ഒതുക്കുങ്ങൽ, എന്നീ പ്രദേശങ്ങളിൽ കറങ്ങി വൈകുന്നേരം ഏഴ് മണിയോടെ കോട്ടപ്പടിയിൽ സമാപിച്ചു,
ബാലൻ, കുട്ടൻ, സുനിൽ എന്നിങ്ങനെ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു, അൻസാർ.കെ.ടി, അബ്ദുപ്പ, സജീർ.സി.എച്ച്, കെ.പി.ചന്ദ്രൻ, ഉണ്ണി, ജിതേഷ്, കമ്പർ, വാഹിദ്, സക്കരിയ, സുധാകരൻ,ഷാനവാസ്, ഷമീർബാബു,നൗഷാദ്,....എന്നിങ്ങനെ തുടങ്ങിയവർ പരിപാടികൾക്ക് നേത്രത്വം നൽകി.
രാഗേഷിന്റെ ചികിത്സാ സഹയഫണ്ടിലേക്ക് നിങ്ങൾക്കും സഹായങ്ങളെത്തിക്കാം..മലപ്പുറം സർവ്വീസ് സഹകരണ ബാങ്ക് കോട്ടപ്പടി സായാഹ്ന ശാഖയിൽ 4628 നമ്പർ അക്കൗണ്ടിലേക്ക് നിങ്ങളുടെ സഹായങ്ങൾ എത്തിക്കാം.. രാഗേഷിന്റെ ജീവിതം നമുക്ക് തിരിച്ചെടുക്കാൻ ഈ സംഭാവനകൾ ഉപയുക്തമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
0 Comments:
Post a Comment