ഹാജിയാർ പള്ളി മുതുവത്തുമ്മൽ യുവധാര വായനശാലയും ഡി.വൈ.എഫ്.ഐ ഹാജിയാർ പള്ളി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ ജനപങ്കാളിത്തം കൊണ്ട് നാടിന്റെ ഉത്സവമായി മാറി, മുതുവത്തുമ്മൽ എൽ.പി സ്ക്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ നാനാതുറകളിലുള്ള നൂറ് കണക്കിനു ജനങ്ങൾ സംബന്ധിച്ചു..,
തികഞ്ഞ അച്ചടക്കത്തോടെയും സാഹോദര്യത്തോടെയും ഒത്ത് കൂടിയ ജനസഞ്ചയം അക്ഷരാർത്ഥത്തിൽ ഹാജിയാർ പള്ളിയുടെ ചരിത്രത്തിൽ അവിസ്മരണീയമായ ഏടുകൾ തുന്നിച്ചേർക്കുകയായിരുന്നു..നാടിന്റെ കെട്ടുറപ്പിനും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി ഇത്തരം പരിപാടികൾ നടക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പരിപാടിയിൽ സംബന്ധിച്ച പല പ്രമുഖ വ്യക്തിത്വങ്ങളും അഭിപ്രായപ്പെട്ടു.
ജിതേഷ്, അബ്ദുപ്പ, അൻസാർ.കെ.ടി, അബ്ബാസ്, ഹക്കീം,സൈതലവി, കെ.പി.ചന്ദ്രൻ, അബുകുട്ടികാക്ക, ഉണ്ണി.....എന്നിങ്ങനെ തുടങ്ങി ഒട്ടനവധി യുവാക്കളും പൌരപ്രമുഖരും നേത്രത്വം നൽകി.


Indian Rupee Converter
1 Comment:
nice to hear..............
Post a Comment