ഹാജിയാർ പള്ളി യൂണിറ്റ് ഡി.വൈ.എഫ്.ഐ കമ്മറ്റിയും മുതുവത്തുമ്മൽ യുവധാര വായനശാലയും സംയുക്തമായി ഈ കഴിഞ്ഞ 19നു മുതുവത്തുമ്മൽ എൽ.പി.സ്ക്കൂളിൽ വെച്ച് സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയുടെ ചില ദ്രശ്യങ്ങൾ
“ഒരു സാന ഇവിടെ..ഇങ്ങളു ബേഗം നോക്കീന്ന്..ബാങ്ക് ഇപ്പോ കൊടുക്കും... ” നോമ്പ് തുറക്കുള്ള ഒരുക്കങ്ങൾ തക്രതിയായി നടക്കുന്നു.
“ഒന്ന് വേഗം വിളമ്പ് കോയാ..”..ഊട്ട് പുരയിലും തക്രതിയായ മുന്നൊരുക്കങ്ങൾ
“ഇനി എന്തെങ്കിലും കുറവുണ്ടോ...ഇല്ലല്ലോ...ഹാവൂ..”. എല്ലാം റെഡിയാക്കി ആശ്വാസത്തോടെയുള്ള കാത്തിരിപ്പ്
“എല്ലാം റെഡി..ഇനി എല്ലാരും വന്നിരുന്നാട്ടെ...”സ്ക്കൂളിനകത്ത് നിന്നൊരു ദ്രശ്യം
“നോമ്പ് തുറയായാൽ ഇങ്ങനെ വേണം..അല്ലേ..”. നിറഞ്ഞ പുഞ്ചിരിയുമായി ചിലർ
“എല്ലാവരും ഇരുന്നല്ലോ..അല്ലേ...” ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും തോളോട് തോൾ ചേർന്ന് ...
ഒരിക്കലും അന്യം നിന്ന് പോകാത്ത സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പുതിയ പുതിയ മേച്ചിൽ പ്പുറങ്ങൾ സ്രഷ്ടിക്കാൻ ഉപയുക്തമാകട്ടെ ഇത് പോലുള്ള സംഗമങ്ങൾ...
ഈ പരിപാടിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹാജിയാർ പള്ളി ഓൺലൈനിന്റെ അഭിനന്ദനങ്ങൾ
0 Comments:
Post a Comment