Social Icons

Featured Posts

Followers

Sunday, August 21, 2011

മൊബൈലിലും മലയാളം വായിക്കാം..


ഈ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ മിക്കവാറും പേര്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപയോഗിയ്ക്കുന്നവരാണ്. യൂണികോഡ് വ്യാപകമായതോടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് ഇന്ന് ഇന്റെര്‍നെറ്റില്‍ മുഖ്യസ്ഥാനമാണുള്ളത്. ഫേസ്‌ബുക്ക്, ബ്ലോഗുകള്‍, ഓര്‍ക്കുട്ട്, മലയാളം മെയില്‍, ട്വിറ്റര്‍, ദേശാഭിമാനി, മാതൃഭൂമി, മാധ്യമം മുതലായ പത്രങ്ങള്‍, വിക്കിപീഡിയ ഇവയൊക്കെ മലയാളം യൂണിക്കോഡ് ഉപയോഗിയ്ക്കുന്നു..എന്നാൽ മൊബൈലിൽ മലയാളം വായിക്കാൻ കഴിയാതിരുന്നത് മൊബൈൽ ഇന്റർ നെറ്റ് ഉപയോക്താക്കളിൽ വളരെയധികം വിഷമകരമായിരുന്നു...പക്ഷേ അതിനും വഴിയുണ്ട്, എന്നാൽ ഒട്ട് മിക്ക സുഹ്രത്തുക്കളും അത് ശ്രദ്ധിക്കാതെ പോകുന്നു, അത് ലളിതമായി വിശദീകരിക്കാൻ വേണ്ടി മാത്രമാണു ഈ പോസ്റ്റ് ഇവിടെ എഴുതുന്നത്, കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒട്ടനവധി സുഹ്രത്തുക്കൾ എന്നെ ഫോണിലും നേരിട്ടും കാണുമ്പോൾ ചോദിക്കുന്നത് ഈ ഒരു കാര്യമാണു..
അപ്പോൾ പിന്നെ ഇനിയും അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഒരുപകാരമായിക്കോട്ടെ..അറിയാവുന്നവർ ക്ഷമിക്കുക.

ഇപ്പോൾ “Opera Mini" എന്ന മൊബൈല്‍ ബ്രൌസറിന്റെ സഹായത്തിൽ മാത്രമാണു നമുക്ക് മലയാളം വായിക്കാൻ കഴിയുന്നത്. മറ്റു ബ്രൌസറുകള്‍ ഇതിനു പര്യാപ്തമാണെന്ന് തോന്നുന്നില്ല (കൃത്യമായി അറിയില്ല.   മൊബൈലിൽ  മലയാളം വായിയ്ക്കാന്‍ കഴിയാവുന്ന മറ്റേതെങ്കിലും മാർഗ്ഗങ്ങൾ വായനക്കാർക്ക് അറിയാമെങ്കിൽ അത് പങ്ക് വെക്കണമെന്ന് അഭ്യർത്ഥിക്കുന്നു...).

നിലവില്‍ Opera Mini നിങ്ങളുടെ മൊബൈലില്‍ ഇല്ലായെങ്കില്‍ ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. ശ്രദ്ധിക്കുക ഒപ്പേറ മിനി ആണു ഡൌൺലോഡ് ചെയ്യേണ്ടത്,  ഒപ്പെറയുടെ തന്നെ മറ്റ് ബ്രൌസറുകളും ലഭ്യമാണു...www.m.opera.com  സൈറ്റില്‍ പോയി ഡൌണ്‍‌ലോഡ് ചെയ്യാം..

 
1. OPERA MINI  ഇന്‍സ്റ്റാള്‍ ചെയ്യുക.

2. OPERA MINI ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍  config: എന്നു ടൈപ്പ് ചെയ്യുക. ( “ : “ കോളണ്‍ ചിഹ്നം ഇടാന്‍ മറക്കരുത്. )

3. ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക.
Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു കാണുന്നത് Yes ആക്കുക.  Save ചെയ്യുക.    അത്രയേ ഉള്ളൂ...

(ഒരു പക്ഷെ config: എന്നു ടൈപ്പു ചെയ്താല്‍ ചിലപ്പോള്‍ error കാണിച്ചേക്കാം. അപ്പോള്‍ opera:config എന്നു ടൈപ്പ് ചെയ്ത് ശ്രമിയ്ക്കുക. എന്നിട്ടും നടന്നില്ലെങ്കില്‍ ഓപറാ ക്ലോസ് ചെയ്ത്  വീണ്ടും ശ്രമിയ്ക്കുക. അല്ലെങ്കില്‍ Uninstall ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക.)
അവസാനം ബ്രൌസർ റീസ്റ്റാർട്ട് ചെയ്യുക..
ഇപ്പോൾ നിങ്ങൾക്ക് മലയാളം മനോഹരമായി മൊബൈലിൽ വായിക്കാം..ഇനി നമ്മുടെ ഹാജിയാർ പള്ളി ഓൺലൈൻ മൊബൈലിൽ നിന്നും വാ‍യിക്കാം ....

1 Comment:

shibin.kk said...

thanks raheemka...thanks

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA