Social Icons

Featured Posts

Followers

Monday, August 15, 2011

ജില്ലയില്‍ കുടിവെള്ള സാമ്പിള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പിന് സംവിധാനമില്ല


മലപ്പുറം: ജില്ലയില്‍ വയറിളക്കരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജന്യരോഗങ്ങള്‍ ഭീഷണിയുയര്‍ത്തുമ്പോഴും കുടിവെള്ള സാമ്പിള്‍ പരിശോധിക്കാന്‍ ആരോഗ്യവകുപ്പില്‍ സംവിധാനമില്ല. കുടിവെള്ളം, ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയില്‍നിന്നാണോ രോഗങ്ങള്‍ പടര്‍ന്നതെന്ന് ഉടന്‍ കണ്ടെത്തിയാല്‍ മാത്രമേ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ കുടിവെള്ള സാമ്പിളുകളും മറ്റും പരിശോധനയ്ക്കായി കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബിലേക്കാണ് അയക്കുന്നത്. മലബാര്‍ മേഖലയിലെ മുഴുവന്‍ പരിശോധനാ സാമ്പിളുകളുമെത്തുന്നത് റീജ്യണല്‍ അനലിറ്റിക്കല്‍ ലാബിലാണ്. അതുകൊണ്ടുതന്നെ പരിശോധനാ ഫലം ലഭിക്കണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. ഭക്ഷ്യവിഷബാധയുണ്ടായാലും സാമ്പിള്‍ പരിശോധനയ്ക്ക് കോഴിക്കോട്ടെ ലാബിലേക്ക് അയക്കേണ്ട സ്ഥിതിയാണ്. ഇതിന് പരിഹാരമായി പബ്ലിക് ഹെല്‍ത്ത് അനലറ്റിക്കല്‍ ലാബ് ജില്ലയ്ക്ക് വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വയറിളക്കരോഗങ്ങള്‍ ഓരോവര്‍ഷവും ജില്ലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വര്‍ഷംതോറും 80,000ത്തിലധികം പേര്‍ക്കാണ് ജില്ലയില്‍ വയറിളക്കരോഗങ്ങള്‍ ബാധിക്കുന്നതെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തവണ വയറിളക്കരോഗത്തെത്തുടര്‍ന്ന് ഒരാള്‍ മരിക്കുകയും ചെയ്തു. ഇത്തരം അടിയന്തരഘട്ടങ്ങളില്‍പോലും രോഗം പടരുന്നതിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനാ ഫലത്തിന് മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്നത് ഏറെ പ്രതിസന്ധികള്‍ക്കിടയാക്കുന്നുണ്ട്.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA