സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്തെ മത്‌സരങ്ങളുടെ ഭാഗമായി ഈ മേഖലയിലെ വമ്പനായ ഫേസ്‌ബുക്ക് വീഡിയോകോളിംഗ്, ഗ്രൂപ്പ് ചാറ്റിംഗ് സവിശേഷതകള്‍ അവതരിപ്പിക്കുന്നു. ലോകവ്യാപകമായുള്ള തങ്ങളുടെ ഉപഭോക്‌താക്കള്‍ക്ക് ഇനി ഫേസ്‌ബുക്കുവഴി വീഡിയോ കോളിംഗും ഗ്രൂപ്പ് ചാറ്റിംഗും നടത്താമെന്ന് ഫേസ്‌ബുക്ക് അറിച്ചു.
വോയിസ് ആന്‍ഡ് വീഡിയോ കോളിംഗിന് സൗകര്യംനല്‍കുന്ന സ്‌കൈപ് സോഫ്‌റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. വെബ്‌ക്യാം ഘടിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടര്‍വഴി ഫേസ്‌ബുക്കിലൂടെ ചാറ്റ് ചെയ്യേണ്ട സുഹൃത്തുക്കളെ സെലക്‌ട് ചെയ്യുക. അപ്പോള്‍ തെളിഞ്ഞുവരുന്ന ബ്ലൂ വീഡിയോ ഐക്കണില്‍ ക്ലിക് ചെയ്യുമ്പോള്‍ ചാറ്റിംഗ് ഫീചേഴ്‌സുകള്‍ തെളിഞ്ഞുവരുന്ന രീതിയിലാണ് തയാറാക്കിയിട്ടുള്ളത്.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മേഖലയില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്ന ഗൂഗിള്‍, ഗൂഗിള്‍ പ്ലസ് അവതരിപ്പിച്ച് കഴിഞ്ഞയാഴ്‌ച കുറച്ച് ഉപയോക്‌താക്കളെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചാറ്റിംഗ് സൗകര്യം പരിശോധിച്ച് നോക്കിയിരുന്നു. ഇതുപോലൊരു ഗ്രൂപ്പ് ചാറ്റിംഗ് സൗകര്യവും ഫേസ് ബുക്ക് ഒരുക്കുന്നുണ്ട്. ഒരിക്കല്‍ ഒരു വ്യക്‌തിയുമായി ചാറ്റിംഗില്‍ ഏര്‍പ്പെട്ട് ആഡ് മോര്‍ ഫ്രണ്ട്‌സ് ബട്ടണില്‍ ക്ലിക്ക് ചെയ്‌ത് അതിലൂടെ കൂടുതല്‍ സുഹൃത്തുക്കളുമായി ചാറ്റിംഗിനുള്ള സാധ്യതകളാണ് ഒരുക്കുന്നത്.
ഫേസ്‌ബുക്ക് സി.ഇഒ മാര്‍ക് സ്യകെര്‍ബര്‍ഗ് കഴിഞ്ഞദിവസം കൂടുതല്‍ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് അറിയിച്ചിരുന്നു. ഇനിവരുന്ന മാസങ്ങളിലും കുടുതല്‍ സേവനങ്ങള്‍ നല്‍കുമെന്ന് കമ്പനിയുടെ ഹെഡ്‌ക്വാര്‍ട്ടേഴ്സില്‍ നടന്ന പരിപാടിയില്‍ സ്യുകെര്‍ബര്‍ഗ് അറിയിച്ചു. ചില കമ്പനികളും സ്‌ഥാപനങ്ങളും എല്ലാക്കാര്യങ്ങളും ചെയ്യാന്‍ തുനിയുന്നതിനും നല്ലത് ഏതെങ്കിലും മേഖലകളില്‍ മാത്രം ശ്രദ്ധകൊടുക്കുന്നതാണ് ഉത്തമമെന്ന് സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗിലേക്കുള്ള ഗൂഗിളിന്റെ കടന്നുവരവിനെക്കുറിച്ച് കമ്പനിയുടെ പേര്‍ പറയാതെതന്നെ സ്യുകെര്‍ ബര്‍ഗ് പറഞ്ഞു.
ഫേസ്‌ബുക്കിന്റെ ഉപഭോക്‌താക്കള്‍ക്ക് തങ്ങളുടെ സുഹൃത്തുക്കളുമായുള്ള ആശയവിനിമയം ഏറ്റവും ഗുണപ്രദവും എളുപ്പവുമാക്കുന്നതിന് കമ്പനി ഇനിയും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
Browse: Home > വീഡിയോകോളിംഗ് സവിശേഷതകളുമായി ഫേസ് ബുക്ക്
0 Comments:
Post a Comment