മലപ്പുറം:മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഇര്‍ഫാന്റെ നേട്ടത്തിന് വിജയാശംസകളുമായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഇര്‍ഫാന്റെ വീട്ടിലെത്തി. മറ്റത്തൂരിലെ പങ്കുവിള വീട്ടില്‍ ഇര്‍ഫാനും കുടുംബാംഗങ്ങളുമായി ആഹ്ലാദം പങ്കുവെച്ച മന്ത്രിമാര്‍ ജില്ലയുടെ അഭിമാനകരമായ വിദ്യാഭ്യാസ നേട്ടത്തിന് ഇര്‍ഫാനെ പ്രശംസിച്ചു. ആഹ്ലാദത്തില്‍ പങ്കചേരാന്‍ ബന്ധുമിത്രാദികള്‍ക്കൊപ്പം നാട്ടുകാരും എത്തിയിരുന്നു. ഡോ.കെ.ടി.ജലീല്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് എന്നിവരും സന്നിദ്ധരായിരുന്നു.
0 Comments:
Post a Comment