കുരുന്നുകള്‍ കാന്‍വാസില്‍ വര്‍ണ്ണവിസ്മയം തീര്‍ത്തപ്പോള്‍ കാണാനെത്തിയവര്‍ക്ക് അത് അദ്ഭുതം. മലപ്പുറം എം.എസ്.പി ജനമൈത്രി പോലീസ് സംഘടിപ്പിച്ച ഒ.വി. വിജയന്റെ 82-ാം ജന്മദിന അനുസ്മരണ ചിത്രരചനാ മത്സരമായിരുന്നു വേദി. ജില്ലയിലെ രണ്ടുമുതല്‍ 14 വയസ്സുവരെയുള്ള 100ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. എല്‍.പി, യു.പി, ഹൈസ്‌കള്‍ കുട്ടികള്‍ക്ക് വ്യത്യസ്ത വിഷയങ്ങളാണ് വരയ്ക്കാന്‍ നല്‍കിയത്.
എം.എസ്.പി കമ്മ്യൂണിറ്റി ഹാളിലായിരുന്നു മത്സരം. നഴ്‌സറിവിഭാഗത്തില്‍ ഷഫിന്‍ അഷഫാന്‍.കെ, എല്‍.പി. വിഭാഗത്തില്‍ റിസ റിയാസ്, യു.പി.യില്‍ ആനന്ദ്.കെ, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അര്‍ജുന്‍. എം എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി.വിജയികള്‍ക്ക് തിങ്കളാഴ്ച അരീക്കോട് എം.എസ്.പി ക്യാമ്പില്‍ സമ്മാനം നല്‍കും.
ചിത്രരചനാമത്സരം ചിത്രകാരന്‍ സഹീര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിസ്റ്റ് ദേവാനന്ദ് ചടങ്ങില്‍ പങ്കെടുത്തു. തിങ്കളാഴ്ച നടക്കുന്ന സമ്മാനദാനച്ചടങ്ങില്‍ മത്സരിച്ച മുഴുവന്‍ കുട്ടികളുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
0 Comments:
Post a Comment