Social Icons

Featured Posts

Followers

Thursday, April 19, 2012

നിയമം തെറ്റിക്കുന്നവരെ ബോധവത്കരിക്കാന്‍ കുട്ടിപ്പോലീസുകാര്‍ രംഗത്ത്



ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പറത്തുന്നവരെ ബോധവത്കരിക്കാന്‍ കുട്ടിപ്പോലീസുകാര്‍ രംഗത്ത്. ആദ്യം ഡ്രൈവര്‍മാരുടെയും കാല്‍നടയാത്രക്കാരുടെയും അടുത്തെത്തി ഇവര്‍ ലഘുലേഖകള്‍ നല്‍കി. മുഴുവന്‍ വായിച്ച ശേഷം പേരുവിവരങ്ങള്‍കൂടി എഴുതിയശേഷമേ പോകാന്‍ കുട്ടിപ്പോലീസ് അനുവദിക്കൂ.

മലപ്പുറം ടൗണില്‍ മാത്രം ഇത്തരത്തില്‍ അഞ്ഞൂറിലേറെ ലഘുലേഖകളാണ് ആദ്യദിനത്തില്‍ വിതരണംചെയ്തത്. മലപ്പുറത്ത് നടന്ന ബോധവത്കരണ പരിപാടിയില്‍ 50 കുട്ടിപ്പോലീസുകാര്‍ പങ്കെടുത്തു. ഡ്രൈവര്‍മാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പ്രത്യകം തയ്യാറാക്കിയ ലഘുലേഖകളാണ് വിതരണംചെയ്തത്.

റോഡപകട ബോധവത്കരണത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കാഡറ്റുകളെ ഉപയോഗിച്ചുള്ള ജില്ലാ പോലീസിന്റെ പരിപാടിക്കാണ് മലപ്പുറത്ത് തുടക്കം കുറിച്ചത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ പോലീസ് മേധാവി കെ. സേതുരാമന്‍, ഡിവൈ.എസ്.പിമാരായ മോഹനചന്ദ്രന്‍, യു. അബ്ദുല്‍കരീം, മലപ്പുറം സി.ഐ ടി.ബി. വിജയന്‍, എസ്.ഐ എ. പ്രേംജിത്ത് എന്നിവര്‍ പങ്കെടുത്തു.

മലപ്പുറത്ത് കുന്നുമ്മല്‍, മുണ്ടുപറമ്പ്, മച്ചിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടിപ്പോലീസുകാര്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.

കുട്ടികള്‍ക്കൊപ്പം നേതൃത്വവുമായി അഡീഷണല്‍ എസ്.ഐ ഉണ്ണികൃഷ്ണന്‍, പോലീസുകാരായ മൊയ്തീന്‍കുട്ടി, സിയാദ്, മൊഹസിന്‍, ശ്രീദേവി എന്നിവരുമുണ്ടായിരുന്നു. ബോധവത്കരണ പരിപാടി ഏപ്രില്‍ 27 വരെ നീണ്ടുനില്‍ക്കും.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA