Social Icons

Featured Posts

Followers

Tuesday, March 20, 2012

ആവേശം വാരി വിതറി ഫുട്ബാൾ മാമാങ്കം.




ദുബായ് ഗോൾഡ് സൂക്ക് വിന്നേഴ്സ് ട്രോഫിക്കും ക്ലോറൈഡ് ബാറ്ററീസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഹാജിയാർ പള്ളി പൗര സമിതി സംഘടിപ്പിച്ച ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിനു ഹാജിയാർ പള്ളി മിനിസ്റ്റേഡിയത്തിൽ തുടക്കമായി,
                                    
കാൽ പന്ത് കളിയുടെ സർവ്വ ആവേശവും  വാരി വിതറിയ മത്സരങ്ങൾ നേരിൽ വീക്ഷിക്കുന്നതിനു നാടിന്റെ നാനാ ഭാഗത്ത് നിന്നും വൻ തോതിലുള്ള ജനസഞ്ചയമാണു ഒഴുകി എത്തിയത്. ജില്ലയിലെ പ്രഗത്ഭരായ സെവൻസ് ടിമുകൾ മാറ്റുരക്കുന്ന ടൂർണ്ണമെന്റിൽ ഹാജിയാർ പള്ളിയെ പ്രതിനിധീകരിച്ച്  യുവധാര വായനശാല മുത് വത്ത് പറമ്പ്, മാസ്ക്ക് ക്ലബ്ബ് ഹാജിയാർ പള്ളി, സൂപ്പർ ബോയ്സ് ഹാജിയാർ പള്ളി, SIMSഹാജിയാർ പള്ളി എന്നീ ടീമുകളും പങ്കെടുക്കുന്നുണ്ട്. മലപ്പുറത്ത് പ്രമുഖ സ്വർണ്ണാഭരണ വിതരണക്കാരായ ദുബായ് ഗോൾഡ് സൂക്ക് ആണു വിന്നേഴ്സിനുള്ള ട്രോഫിയും പ്രൈസ് മണിയും നൽകുന്നത്, റണ്ണേഴ്സിനുള്ള ട്രോഫിയും പ്രൈസ് മണിയും നൽകുന്നത് മലപ്പുറം കിഴക്കേതലയിൽ പ്രവർത്തിക്കുന്ന ക്ലോറൈഡ് ബാറ്ററീസ്& ഇൻവെർട്ടർ എന്ന സ്ഥാപനമാണു..

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA