പി. എസ്. സി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മലപ്പുറം ജില്ലാ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിന് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മലപ്പുറം ഗവ. കോളേജില്‍ തുടങ്ങി.
ആദ്യദിനം 800 ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിച്ചത്. രണ്ടുബാച്ചുകളായി നടന്ന പരിശോധനയില്‍ ആദ്യബാച്ചില്‍ 13 പേരും രണ്ടാം ബാച്ചില്‍ 10 പേരും ഉള്‍പ്പെടെ 23 പേര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിയില്ല.
രാവിലെ എട്ടിന് ആരംഭിച്ച പരിശോധന ഏതാണ്ട് രണ്ടുമണിവരെ തുടര്‍ന്നു. മെയിന്‍ ലിസ്റ്റില്‍ 100103 മുതല്‍ 132162 വരെയും 132210 മുതല്‍ 151660 വരെയും രജിസ്റ്റര്‍ നമ്പരുള്ളവരുടെ പരിശോധനയാണ് നടന്നത്.
എല്‍. ഡി ക്ലര്‍ക്കിന്റെ അടിസ്ഥാന യോഗ്യത എസ്. എസ്. എല്‍. സി ആയതിനാല്‍ എസ്. എസ്. എല്‍. സി ബുക്കിന്റെ പരിശോധനയും അതോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും വാങ്ങുന്നുണ്ട്. പി. എസ്. സി കേന്ദ്ര ഓഫീസില്‍ നിന്നെത്തിയ 10 ജീവനക്കാരും ഒപ്പം ജില്ലാ പി. എസ്. സി ഓഫീസിലെ 30 ഓളം ജീവനക്കാരും ചേര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. പരിശോധനക്കെത്തുന്ന ഉദ്യോഗാര്‍ഥികളുടെ സഹായത്തിനായി ഹെല്‍പ്പ് ഡെസ്‌ക്കും കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 22 വരെ പരിശോധന തുടരും. തുടര്‍ന്ന് ഒ.ബി.സി വിഭാഗമാണെങ്കില്‍ നോണ്‍ ക്രീമിലയര്‍ സര്‍ട്ടിഫിക്കറ്റ്,പട്ടികജാതി വിഭാഗമാണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്, എക്‌സ് സര്‍വീസ്- സ്‌പോര്‍ട്‌സ് വിഭാഗത്തിലുള്ളവരാണെങ്കില്‍ അതിനുള്ള രേഖ എന്നിവ പരിശോധിക്കുന്നുണ്ട്.
0 Comments:
Post a Comment