അവസാനവട്ട പഠന ഒരുക്കവും കഴിഞ്ഞ് ജില്ലയിലെ 2.27 ലക്ഷം വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ പരീക്ഷാ ഹാളിലേക്ക്..ചിട്ടയായ പഠനത്തിലൂടെ ജില്ലയുടെ വിജയം വീണ്ടും ഉയരങ്ങളിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇവര്‍. തിങ്കളാഴ്ച തുടങ്ങുന്ന എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എഴുതാന്‍ ജില്ലയില്‍ 2,27,437 കുട്ടികളാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത് ജില്ലയിലാണ്. 75193 കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്നത്. ഇതില്‍ 37,390 ആണ്‍കുട്ടികളും 37,803 പെണ്‍കുട്ടികളുമാണ്.
670 പേര്‍ പ്രൈവറ്റായാണ് പരീക്ഷയെഴുതുന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്നത് 117104 കുട്ടികളാണ്. ഇതില്‍ പ്ലസ്‌വണ്ണിന് 62,922 കുട്ടികളും പ്ലസ്ടുവിന് 54,182 കുട്ടികളുമാണുള്ളത്. ഇതുകൂടാതെ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 34,470 കുട്ടികളും പരീക്ഷയെഴുതുന്നുണ്ട്.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് 214 കേന്ദ്രങ്ങളും ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് 223 പരീക്ഷാ കേന്ദ്രങ്ങളുമാണുള്ളത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്ന് 27,049 വിദ്യാര്‍ഥികളും എയ്ഡഡ് സ്‌കൂളുകളില്‍ 41,086 വിദ്യാര്‍ഥികളും അണ്‍എയ്ഡഡ് മേഖലയില്‍നിന്ന് 7058 കുട്ടികളും പരീക്ഷയെഴുതും.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കുടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ല തിരൂരാണ്. 36,074 കുട്ടികള്‍. പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ 275 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരാണ് ജില്ലയിലുള്ളത്. ചോദ്യപേപ്പറുകള്‍ ദേശസാത്കൃത ബാങ്കുകളിലും ട്രഷറിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്.
എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജയം ഉയര്‍ത്തുന്നതിന് സ്‌കൂള്‍ അധികൃതരും തദ്ദേശസ്ഥാപനങ്ങളുമെല്ലാം വിവിധ പഠനപദ്ധതികള്‍ നടപ്പാക്കിയിരുന്നു. പ്രത്യേക പഠനക്ലാസുകളും ക്യാമ്പുകളുമെല്ലാം കഴിഞ്ഞാണ് കുട്ടികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനൊരുങ്ങുന്നത്.
0 Comments:
Post a Comment