മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ആസ്പത്രിക്ക് ബോബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം ആസ്പത്രി അധികൃതരെയും പോലീസിനെയും ഒരുപോലെ പരിഭ്രാന്തരാക്കി. ബുധനാഴ്ച ഉച്ചയോടെ 12.40ന് ആസ്പത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ സ്മിത മണികണ്ഠന്റെ മൊബൈല്‍ ഫോണിലേക്കാണ് സന്ദേശമെത്തിയത്. "ആസ്പത്രിയില്‍ ബോംബ് വെച്ചിട്ടുണ്ട്, വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് അറിയിക്കേണ്ടവരെ അറിയിച്ചാല്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാ"മെന്നായിരുന്നു സന്ദേശം. ആസ്പത്രി നിറയെ രോഗികളുള്ള സന്ദര്‍ഭമായിരുന്നതിനാല്‍ ഇവരെ അറിയിക്കാതെയായിരുന്നു പോലീസിന്റെയും ബോംബ് സ്‌ക്വാഡിന്റെയും പരിശോധന.
സന്ദേശം വന്ന ഫോണ്‍ നമ്പരിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. ഉടമയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി. മലപ്പുറം പോലീസ് കേസെടുത്തു.
0 Comments:
Post a Comment