എസ്എസ്എല്‍സി പരീക്ഷയില്‍ 92.11 ശതമാനം റെക്കോര്‍ഡ് വിജയവുമായി മലപ്പുറം ജില്ല വന്‍ കുതിപ്പു നടത്തി. കഴിഞ്ഞ വര്‍ഷം 88.52 ശതമാനമായിരുന്ന ജില്ലയിലെ വിജയം. ഇത്തവണ 3.6 ശതമാനമായി വര്‍ധിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ജില്ലയാണ് മലപ്പുറം. മലപ്പുറം, തിരൂര്‍, വണ്ടൂര്‍ എന്നി വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 73867 പേരാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 68036 പേരും തുടര്‍ പഠനത്തിനുള്ള അര്‍ഹത നേടി.
ജില്ലയില്‍ 34492 പെണ്‍കുട്ടികള്‍ ഉപരിപഠനത്തനുള്ള യോഗ്യത നേടിയപ്പോള്‍ 33544 ആണ്‍കുട്ടികളും മികവ് പ്രകടമാക്കി. എപ്ളസ് ഗ്രേഡുകളുടെ കാര്യത്തില്‍ സംസ്ഥാനത്തു തന്നെ മലപ്പുറം മികച്ച നേട്ടമുണ്ടാക്കി. 799 പേരാണ് മുഴുവന്‍ വിഷയങ്ങളിലും എപ്ളസ് നേടിയത്. എല്ലാ വിഷയങ്ങളിലും എപ്ളസ് നേടിയ വിദ്യാര്‍ഥികള്‍ കൂടുതലുള്ളത് തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലാണ്. 405 പേരാണ് മുഴുവന്‍ വിഷയങ്ങളിലും എപ്ളസ് നേടിയത്. ഇതില്‍ 253 പേരും പെണ്‍കുട്ടികളാണ്. 290 പേര്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലും 104 പേര്‍ വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടി മികവ് പുലര്‍ത്തി.
77 സ്കൂളുകളില്‍ പരീക്ഷക്കിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും തിളമക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച് നൂറ് ശതമാനം വിജയം കൈവരിച്ചു. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുയ തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലും വന്‍ വിജയമാണ് ഇത്തഒം ഉണ്ടായത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ 28 സ്കൂളുകളില്‍ മുഴുവന്‍ പേരും ഉപരിപഠനയോഗ്യത നേടിയിരിക്കുകയാണ്.
തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് എ പ്ളസ് നേടിയവരുടെ എണ്ണത്തില്‍ മുന്നില്‍. ഇവിടെ 69 വിദ്യാര്‍ഥികള്‍ക്ക് എല്ലാവിഷയങ്ങളിലും എ പ്ളസ് ഗ്രേഡ് ലഭിച്ചിട്ടുണ്ട്. വിജയശതമാനം: 99.5 ഈ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയ1211 പേരില്‍ 1204 വിദ്യാര്‍ഥികളും ഉപരിപഠയോഗ്യത നേടി.
0 Comments:
Post a Comment