Social Icons

Featured Posts

Followers

Wednesday, June 1, 2011

ആറുകോടിയോളം രൂപയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം


മലപ്പുറം: 2011-12 സാമ്പത്തിക വര്‍ഷത്തില്‍ മലപ്പുറം നഗരസഭയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 5,83,24,000 രൂപയുടെ പദ്ധതികള്‍ക്ക് ചൊവ്വാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കി.

4,70,91,000 രൂപ വികസനപദ്ധതികളിലും 60,91,000രൂപ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും 51,42,000 രൂപ റോഡിതര മരാമത്ത് പ്രവൃത്തികള്‍ക്കുമാണ് മാറ്റിവെച്ചിട്ടുള്ളത്. കൂടാതെ 6,10,000 രൂപ പട്ടികജാതി വിഭാഗങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കും.

65 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ രോഗപരിശോധനയ്ക്കും അനുബന്ധ പരിശോധനകള്‍ക്കുമായി പശ്ചാത്തല മേഖലയില്‍ പദ്ധതികളുണ്ട്.

പദ്ധതിവിഹിതത്തില്‍ അധികമായി ലഭിച്ച എണ്‍പത് ലക്ഷത്തോളം രൂപയ്ക്ക് വിവിധ പദ്ധതികള്‍ തയ്യാറാക്കി മൂന്നിന് മുമ്പ് ആസൂത്രണ കമ്മീഷന് സമര്‍പ്പിക്കും.അടുക്കളത്തോട്ടം വികസനത്തിന് 4,24,600 രൂപ, ഡ്രൈവിങ് പരിശീലനത്തിന് 2,08,000, ഇ.എം.എസ് ഭവനപദ്ധതിക്ക് 17,00000 രൂപ, ആയുര്‍വേദ ആസ്​പത്രിയില്‍ മരുന്ന് വാങ്ങുന്നതിനായി 30,000 രൂപ തുടങ്ങിയ പദ്ധതികള്‍ സമര്‍പ്പിക്കും. കൂടാതെ കാളന്തട്ട കുടിവെള്ള പദ്ധതിക്ക് ഒരുലക്ഷം, വീട് റിപ്പയറിന് മൂന്നുലക്ഷം, ചേരികളിലുള്ള വീടുകള്‍ റിപ്പയറിന് ആറുലക്ഷം, ചേരികളില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 3,57,600 രൂപ എന്നീ പദ്ധതികളും സമര്‍പ്പിക്കും.

മുന്‍ ചെയര്‍മാന്‍ കിളിയമണ്ണില്‍ യാക്കൂബിന്റെ നിര്യാണത്തില്‍ കൗണ്‍സില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. നഗരസഭാ ചെയര്‍മാന്‍ കെ.പി. മുസ്തഫ അധ്യക്ഷതവഹിച്ചു.

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA