Social Icons

Featured Posts

Followers

Sunday, April 6, 2014

ചൂട് കൂടുന്നു, ഉള്ളിൽ ആധിയും..



മീനച്ചൂട് അതിന്റെ സർവ്വകാഠിന്യവും പുറത്തെടൂത്തിരിക്കുകയാണെന്ന് തോന്നുന്നു, കനത്ത ചൂട് ജനജീവിതം ദുസ്സഹമാക്കുന്നു, കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി ചൂട് രേഖപ്പെടുത്തിയത് 39 ഡിഗ്രിയാണു, ചില ദിവസങ്ങളിൽ 42 ഡിഗ്രി വരെ ഉയരുന്നുണ്ട് എന്നാണു അധിക്രുതർ പറയുന്നത്, ജില്ലയുടെ വിവിധഭാഗങ്ങളിൽ സൂര്യാഘാതം മൂലമുള്ള അപകടങ്ങൾ ദിനേനെ പത്ര റിപ്പോർട്ടുകളിൽ കാണുന്നു, പകൽ സമയങ്ങളിൽ പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു, ശരീരോഷ്മാവു ക്രമാതീതമായി ഉയരുമ്പോൾ ശരീരം തണുപ്പിക്കാനുള്ള സംവിധാനങ്ങൾ പരീക്ഷിക്കുക, ധാരാളം വെള്ളം കുടിക്കുക,
ചൂടിനോടൊപ്പം തന്നെ ഇപ്രാവശ്യം കനത്ത കുടിവെള്ള ക്ഷാമം അനുഭവപ്പെടുമെന്ന റിപ്പോർട്ടും ജന മനസ്സിൽ ആധി പടർത്തുന്നു, ഇപ്പോൾ തന്നെ മുതുവത്ത് പറമ്പിലും മറ്റ് ഉയർന്ന പ്രദേശങ്ങളിലും പല കിണറുകളും വറ്റിത്തുടങ്ങി, കാലങ്ങളായി ഏത് വേനലിലും ജലസമ്രദ്ധിയുണ്ടായിരുന്ന കിണറുകൾ വറ്റുന്ന സൂചനകൾ കാണിക്കുന്നത് കണ്ട് നാട്ടുകാർ അന്തം വിട്ടിരിക്കുകയാണു, ഇടക്ക് കിട്ടാറുള്ള വേനൽ മഴയും കനിയുന്ന ലക്ഷണ ംകാണുന്നില്ല, കഴിഞ്ഞ വെള്ളിയാഴ്ച പല പള്ളികളിലും മഴക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ നടന്നു,അതിനിടയിലും കടുത്ത രീതിയിൽ ജലദുരുപയോഗം നടത്തുന്നതും കാണുന്നു, വെള്ളം അമൂല്യമാണൂ, ശ്രദ്ധയോടെ മിതമായി മാത്രം ചിലവഴിക്കുക,അതിനെ പ്രോത്സാഹിപ്പിക്കുക
കൂട്ടത്തിൽ മഞ്ഞപ്പിത്തം,ടൈഫോയ്‌ഡ് തുടങ്ങിയ ഭീകരന്മാരുടെ സാന്നിദ്ധ്യവു ം ഏറെ അസ്വസ്ഥത പടർത്തുന്നു..സെപ്റ്റിക് ടാങ്കും കീണറും തമ്മിലുള്ള അകലം നമ്മുടെ നാട്ടിൽ പല സ്ഥലങ്ങളിലും അപകടകരമായ രീതിയിലാണു, കഴിഞ്ഞ വർഷം മുതുവത്ത് പറമ്പിന്റെ ചില ഭാഗങ്ങളിൽ മാരകമായ രീതിയിൽ മഞ്ഞപ്പിത്തം പടർന്ന് പിടിച്ചപ്പോൾ തലൂക്ക് ഹോസ്പിറ്റലിൽ ഹാജിയാർ പള്ളിയിൽ നിന്നുള്ള രോഗികൾ കൂടിവരുന്നത് കണ്ടപ്പോൾ അവിടുത്തെ ഉദ്യോഗസ്ഥർ നമ്മുടെ നട്ടിൽ എത്തി പഠനം നടത്തുകയും കിണറും കക്കൂസ് കുഴിയും തമ്മിലുള്ള അകലം മിനിമം ഏഴ് മീറ്ററെങ്കിലും ആക്കണം എന്ന് നിർദ്ദേശിക്കുകയു ംചെയ്തിരുന്നു, ഹാജിയാർ പള്ളി പോലെ ജനസാന്ദ്രതയേറിയ ഒരു പ്രദേശത്ത് അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് നിങ്ങൾക്കൂഹിക്കാവുന്നതേയുള്ളൂ...എന്ത് തന്നെയായാലും മിനിമം കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം മൂന്ന് മിനുട്ടെങ്കിലു ംതിളപ്പിച്ച് ആറ്റിയശേഷം ഉപയോഗിക്കുക, അല്ലെങ്കിൽ വീണ്ടും അതേ പോലെയുള്ള മഹാമാരികൾ പൂർവാധികം ശക്തിയോടേ തിരിച്ച് വരും എന്നതിൽ സംശയമില്ല, ചിലർക്കൊക്കെ പിടിപെട്ടതായി റിപ്പോർട്ടുകൾ ലഭിക്കുന്നു,
അതോടൊപ്പം കടുത്ത വേനൽ മൂല ം സസ്യലതാദികളും അടിക്കാടുകളും ഉണങ്ങിക്കിടക്കുന്നതു ംഏറെ ഭീതിയുണർത്തുന്നു, ചെറിയ ഒരു തീപ്പൊരി വീണാൽ മതി എല്ലാം കത്തി ചാമ്പലാകാൻ..അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയിൽ നിന്നാണു കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാറങ്കോട് റോഡ് സൈഡിൽ തീപടർന്നത്, പെട്ടെന്ന് തന്നെ ജനശ്രദ്ധയിൽ പെട്ടതിനാൽ അതത്ര ഗൗരവമായില്ല, ഇപ്പോൾ തന്നെ മലപ്പുറത്തെ ഫയർഫോഴ്സിനു വിശ്രമമില്ലാത്ത പണിയാണു,ചില ദിവസങ്ങളിൽ പത്തോളം തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു, കഴിഞ്ഞ ആഴ്ച കോട്ടക്കുന്നിനു സമീപം അണ്ണുണ്ണിപ്പറമ്പിൽ അടിക്കാടിനു തീപിടിച്ചിരുന്നു, ഫയർ ഫോഴ്സിന്റെ ക്രത്യമായ ഇടപെടൽ മൂലം കൂടുതൽ ദുരന്തങ്ങൾ ഉണ്ടായില്ല, തീ ഉപയോഗിക്കുമ്പോൾ ഒരല്പം ശ്രദ്ധ വെക്കുക,
ശ്രദ്ധിക്കുക, ബോധവാന്മാരാകുക, ബോധവത്കരിക്കുക,

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA