മലപ്പുറം: ഇശലും താളവും മേളവും നെഞ്ചിലേറ്റിയ കലോത്സവം അക്ഷരാര്‍ത്ഥത്തില്‍ 'മലപ്പുറത്തുകാര്‍' ജനകീയ മേളയാക്കി. കല വീറും വാശിയോടെയും പോരാട്ട ചരിത്രത്തിന്റെ മണ്ണില്‍ മാറ്റുരക്കാനെത്തിയപ്പോള്‍ ഇവരെ അത്ഭുതപ്പെടുത്തിയത് ഈ നാടിന്റെ ആതിഥേയത്വവും പ്രോത്സാഹനവും.
മേളയുടെ കഴിഞ്ഞ നാല് ദിനത്തിലും ജനപങ്കാളിത്തത്തിന് ഒട്ടും കുറവല്ല. ആളൊഴിഞ്ഞ് നടക്കാറുള്ള ക്ലാസിക്കല്‍ മത്സരങ്ങളുടെ വേദിയില്‍ പോലും നിറഞ്ഞ കയ്യടിയുടെ പൂരം.
വേദി- 6, റോസ് ലോഞ്ച് ഓഡിറ്റോറിയം, മാപ്പിളപ്പാട്ട് വേദിയില്‍ പാടുന്നവരെ കാണാന്‍ പോലും കഴിയാതെയാണ് പലരും മടങ്ങിയത്. നാല് ദിവസം പിന്നിട്ടപ്പോള്‍ കോഴിക്കോട് മുന്നേറുകയാണ്. ആതിഥേയ ജില്ലയായ മലപ്പുറം നാലാം സ്ഥാനത്താണ്.
0 Comments:
Post a Comment