Social Icons

Featured Posts

Followers

Saturday, December 1, 2012

മഞ്ഞപ്പിത്ത വിമുക്ത നാട്, മാസ്ക്ക് വീണ്ടും ചരിത്രം രചിക്കുന്നു.


ഹാജിയാർ പള്ളി:മുതുവത്തുമ്മൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ( ), എ.എൽ.പി.സ്കൂൾ മുതുവത്ത് പറമ്പ, വാർഡ് തല ആരോഗ്യ ശുചിത്വ കമ്മറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നു..  "മഞ്ഞപ്പിത്ത വിമുക്ത നാട് " "ജനമൈത്രി പോലീസ്"  എന്നീ വിഷയങ്ങളിൽ ബോധവത്കരണ സെമിനാർ നടത്തുമെന്ന് സംഘാടകർ അറിയിച്ചു, ഡിസംബർ 7 വെള്ളിഴായ്ച ഉച്ചക്ക് 2 മണിക്ക് മുതുവത്തുമ്മൽ എൽ.പി സ്ക്കൂളിൽ വെച്ചാണു സെമിനാർ, പരിപാടിഎം.എൽ.എ .പി ഉബൈദുള്ള ഉദ്ഘാടനം ചെയ്യും,
മഞ്ഞപ്പിത്തം ആർക്കും വരാം,ശ്രദ്ധിച്ചില്ലെങ്കിൽ മാരകമാകാം.തുടർന്ന് മരണം വരെ സംഭവിക്കാം.ലോകത്ത് അരശതമാനം പേർക്ക് വർഷം തോറും ഈ രോഗം പിടിപെടുന്നു.ഇത് ഗർഭിണികളിലും നവജാതശിശുക്കളിലും അതിവേഗം പടരുന്നു..പലപ്പോഴും കാലാവസ്ഥാ മാറിജീവിക്കുമ്പോഴും പരിചിതമല്ലാത്ത ആഹാരസാധനങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോഴും ഈ രോഗം പിടിപെടുന്നുണ്ട്, ചില പ്രത്യേക സ്ഥലങ്ങളിൽ ഈ രോഗം കൂടുതൽ പേർക്ക് പിടിപെടുന്നു,  ഫലപ്രദമായ ബോധവത്കരണം വഴിയും തുടർപ്രവർത്തനങ്ങൾ വഴിയും  ഈ രോഗം പടരുന്നത് തടഞ്ഞ് നിർത്താൻ നമുക്കാവും..ഇന്ന് മലപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അവിടെ എത്തുന്ന മഞ്ഞപ്പിത്തരോഗികളിൽ പത്തിൽ നാലു രോഗികൾ എന്ന കണക്കിൽ നമ്മുടെ ഹാജിയാർ പള്ളിയിൽ നിന്നുള്ളവരാണു..ഈ ഗുരുതരമായ അവസ്ഥ നമുക്ക് മാറ്റിയെടുക്കേണ്ടിയിരിക്കുന്നു..അതിനു വേണ്ടി സംഘടിപ്പിക്കുന്നതാണു "മഞ്ഞപ്പിത്തവിമുക്ത നാട് "എന്ന സെമിനാറും തുടർ കാമ്പയിനും, ഈ ക്ലാസ്സിനു മലപ്പുറം താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ: ദേവാനന്ദ് നേത്രത്വം നൽകും..

പോലീസ് എന്നാൽ ലാത്തിയും തോക്കുമേന്തി വരുന്ന ചിത്രമാണു പലരുടെയും സങ്കല്പത്തിൽ , എന്നാൽ നാം സമധാനപരമായി ജീവിതം നയിക്കുന്നത് ഈ നിയമപാലകരുടെ കാവൽ കൊണ്ടാണു, പോലീസ് ഡിപ്പാർട്ട് മെന്റിന്റെ ജനകീയ പ്രവർത്തനം നമ്മുടെ നാട്ടിലെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനു വേണ്ടിയും സ്ത്രീകൾക്ക് നേരെ വർദ്ധിച്ച് വരുന്ന അക്രമങ്ങൾക്കും കുറ്റക്രത്യങ്ങൾക്കും എതിരെ അവരെ ശാക്തീകരിക്കുന്നതിനു വേണ്ടിയും ഫലപ്രദമായ രീതിയിൽ ജനമൈത്രി പോലീസ് സേനയെ നമ്മുടെ നാട്ടിൽ വാർത്തെടുക്കുന്നതിനു വേണ്ടിയുംസംഘടിപ്പിക്കുന്നതാണു "ജനമൈത്രി പോലീസ്" സെമിനാർ. ഈ വിഷയത്തിൽ മലപ്പുറം സർക്കിൾ ഇൻസ്പെക്ടർ ശ്രീ; പി.ബി. വിജയൻ ക്ലാസ്സ് നയിക്കും.
ഒട്ടനവധി ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ട് കഴിഞ്ഞ ഏഴ് വർഷമായി ഹാജിയാർ പള്ളിയിൽ പ്രവർത്തിക്കുന്ന മുതുവത്തുമ്മൽ ആർട്സ് &സ്പോർട്സ് ക്ലബ്ബ് ഈ രണ്ട് വിഷയങ്ങളും സംയോജിപ്പിച്ച് സംഘടിപ്പിച്ച് മറ്റൊരു ചരിത്രം രചിക്കുകയാണു..

അതോടനുബന്ധിച്ച് മാസ്ക്ക് ഒരു പ്രശ്നോത്തരി മത്സരം കൂടി സംഘടിപ്പിക്കുന്നു, ഈ പരിപാടിയുടെ നോട്ടീസിനു കൂടേ ലഭിക്കുന്ന ചോദ്യാവലിക്ക് ക്രത്യമായ ഉത്തരം എഴുതി ഹാജിയാർ പള്ളിയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോക്സുകളിൽ നിക്ഷേപിക്കണം..ശരിയായ ഉത്തരം എഴുതിയവർക്ക് പരിപാടിയിൽ വെച്ച് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണു.
                                                       

                                                             കാര്യ പരിപാടി
സ്വാഗതം:                         സിദ്ധീഖ്.സി ( പ്രസിഡന്റ്, മാസ്ക്ക് )
അദ്ധ്യക്ഷൻ:                      കെ.കെ ശിഹാബിദ്ധീൻ ( വാർഡ് കൗൺസിലർ )
ഉദ്ഘാടനം:                     പി.ഉബൈദുള്ള  ( എം.എൽ.എ)
വിഷയാവതരണം:
                                         "മഞ്ഞപ്പിത്ത വിമുക്തനാട് "
                                         ദേവാനന്ദ് ( ഹെൽത്ത് ഇൻസ്പെക്ടർ, മലപ്പുറം താലൂക്ക് ഹോസ്പിറ്റൽ)

വിഷയാവതരണം:          "ജനമൈത്രി പോലീസ്"
                                         പി.ബി.വിജയൻ ( മലപ്പുറം സർക്കിൾ ഇൻസ്പെക്ടർ )

ആശംസകൾ:                : നൗഷാദ് മണ്ണിശ്ശേരി
                                        ( യൂത്ത് വെൽ ഫയർ ബോർഡ് ,സംസ്ഥാന  ഡയറക്ടർ ബോർഡ് അംഗം)
              
                                        :കെ.എം.ഗിരിജ
                                        ( മലപ്പുറം മുനിസിപ്പൽ ചെയർ പേർസൺ )

                                       : പരി.അബ്ദുൽ മജീദ്
                                      ( മലപ്പുറം മുനിസിപ്പൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ )

                                       :മണ്ണിശ്ശേരി അബൂബക്കർ
                                       (സ്കൂൾ മാനേജർ, എ.എൽ.പി.സ്ക്കൂൾ )

                                      :പി.പി.അലവിക്കുട്ടി
                                      (പി.ടി.എ പ്രസിഡന്റ്, എ.എൽ.പി സ്ക്കൂൾ )

                                     : ഗീത
                                      ( ഹെഡ്മിസ്ട്രസ്, എ.എൽ.പി സ്ക്കൂൾ )

                                     :കെ.പി ചന്ദ്രൻ ( സി.പി.ഐ.എം )
                                     
                                      :മൂസക്കുട്ടി ( ഹാജിയാർ പള്ളി സൗഹ്രദ വേദി )

നന്ദി                               ഷരീഫ്.പി ( സെക്രട്ടറി , മാസ്ക്ക് ക്ലബ്ബ് )

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA