മലപ്പുറം: നഗരസഭയെ ആസ്ഥാനമാക്കി കോർപ്പറേഷൻ രൂപീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് നഗരസഭ കൗൺസിൽ തീരുമാനം..,2011 ലെ സെൻസസ്സ് പ്രകാരം രാജ്യത്ത് ഏറ്റവും വേഗത്തിൽ നഗരവത്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന പ്രദേശം മലപ്പുറമാണെന്ന കണ്ടെത്തലിനെ തുടർന്നാണു നഗരസഭയുടെ ആവശ്യം..മഞ്ചേരി, പെരിന്തൽമണ്ണ,കോട്ടക്കൽ നഗരസഭകളെയും അതിനിടയിൽ വരുന്ന പഞ്ചായത്തുകളെയും ഉൾപ്പെടുത്തി മലപ്പുറം കേന്ദ്രമാക്കി കോർപ്പറെഷൻ രൂപീകരിക്കണമെന്നാണു നഗരസഭയുടെ ആവശ്യം..യോഗത്തിൽ കെ.പി.മുസ്തഫ അദ്ധ്യക്ഷം വഹിച്ചു. വൈസ്.ചെയർ പേർസൺ കെ.എം.ഗിരിജ, പി.പി.സക്കീർ ഹുസൈൻ,വി.സുനിൽ എന്നിവർ സംസാരിച്ചു.
0 Comments:
Post a Comment