മലപ്പുറം നഗരത്തിലെ മദ്യശാലകള്‍ നഗരസഭാപരിധിയില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നഗരസഭ നോട്ടീസ് നല്‍കി.
മലപ്പുറം നഗരത്തില്‍ കോരങ്ങോട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെയും ബിവറേജസ് കോര്‍പ്പറേഷന്റെയും വിദേശമദ്യ വില്‍പ്പനശാലകളും കള്ളുഷാപ്പും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭ നോട്ടീസ് നല്‍കിയിട്ടുള്ളത്. നഗരസഭ നല്‍കിയിട്ടുള്ള ഇരുപത്തിനാല് മണിക്കൂര്‍ സമയപരിധി ബുധനാഴ്ച ഉച്ചയോടെ അവസാനിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
മലപ്പുറം നഗരസഭയിലെ വിദേശമദ്യശാലകളും കള്ളുഷാപ്പുകളും നഗരസഭാപരിധിയില്‍നിന്ന് മാറ്റണമെന്ന് ജൂണ്‍ 21 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്.
മദ്യവില്‍പ്പന ശാലകള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് കോട്ടപ്പടിക്കും കുന്നുമ്മലിനുമിടയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മദ്യവില്‍പ്പന ശാലകളും കളള് ഷാപ്പും നഗരസഭാ പരിധിയില്‍ നിന്ന് മാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നോട്ടീസ് നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 24 മണിക്കൂറിനുള്ളില്‍ മലപ്പുറം നഗരപരിധിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുള്ളത്. നഗരസഭയില്‍ നിന്നുള്ള ലൈസന്‍സ് ഈ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്നും നഗരസഭാചെയര്‍മാന്‍ കെ.പി മുഹമ്മദ്മുസ്തഫ പറഞ്ഞു.
0 Comments:
Post a Comment