Social Icons

Featured Posts

Followers

Wednesday, June 20, 2012

നന്മ നീതി മാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നു


ഹാജിയാർ പള്ളി: മലപ്പുറം മുനിസിപ്പാലിറ്റിയും കുടുംബശ്രീമിഷനും സംയുക്തമായി രൂപം കൊടുക്കുന്ന നന്മ നീതി മാർക്കറ്റ് ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും.ഹാജിയാർ പള്ളിയിലെ പഴയ ഇ.എസ്.ഐ ക്ലിനിക്ക് സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിലാണു ഇതിന്റെ ആസ്ഥാനം പ്രവർത്തിക്കുന്നത്..ഗാർഹിക ആവശ്യങ്ങൾക്കുള്ള എല്ലാവിധ പലചരക്ക് സാധനങ്ങളും പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയിൽ ഓർഡറിനനുസരിച്ച് വീട്ടിലെത്തിച്ച് കൊടുക്കുന്ന ഈ സേവനം ജില്ലയിലെന്നല്ല കേരളത്തിൽ തന്നെ പ്രഥമ സംരംഭമാണു..


കുടുംബശ്രീപ്രവർത്തകരോടൊപ്പം വാർഡ് കൗൺസിലർമാരായ കെ.കെ.ശിഹാബുദ്ധീനും ഷമീമും സജീവമായി ഇതിന്റെ പ്രവർത്തനങ്ങളിൽ രംഗത്തുണ്ട്, ഈ സേവനങ്ങൾ ലഭ്യമാകുവാൻ നിങ്ങളുടെ വാർഡ് കൗൺസിലറെയോ അല്ലെങ്കിൽ അടുത്തുള്ള കുടുബശ്രീ ഭാരവാഹികളെയോ സമീപിച്ച് ഒരു അപേക്ഷാ ഫോറം പൂരിപ്പിച്ച് നൽകേണ്ടതാണു, അപേക്ഷകർക്ക് ഒരു കൺസ്യൂമർ കാർഡ് വിതരണം ചെയ്യുന്നതായിരിക്കും.. വീട്ടിൽ ഇരുന്ന് കൊണ്ട് ഒരു ഫോൺ കോളിലൂടേ തന്നെ ഷോപ്പിംഗ് നടത്താനാവുന്ന ഈ സംരംഭത്തിനു നേത്രത്വം കൊടുക്കുന്ന ഇതിന്റെ ഭാരവാഹികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA