Social Icons

Featured Posts

Followers

Thursday, August 11, 2011

ഹാജിയാർ പള്ളി ഓൺലൈൻ ഉദ്ഘാടനം.


   ചരിത്രമുറങ്ങുന്ന മലപ്പുറത്ത് കടലുണ്ടിപ്പുഴയുടെ കളകളാരവമേറ്റ് കിടക്കുന്ന ഹാജിയാർ പള്ളിയെന്ന കൊച്ച് പ്രദേശം അതിന്റെ അടയാളം ഇപ്പോഴിതാ ലോകത്തിനു മുന്നിൽ വരച്ച് വെക്കുന്നു, ലോകമാകെ പരന്ന് കിടക്കുന്ന ഇന്റർനെറ്റിന്റെ വലക്കണ്ണികളിൽ ഒരു ചെറിയ സാന്നിദ്ധ്യമായി ഇനിയെന്നും ഹാജിയാർ പള്ളിയുണ്ടാകും..
ഹാജിയാർ പള്ളി ഓൺലൈൻ
ഹാജിയാർ പള്ളിയുടെ സ്വന്തം വെബ്സൈറ്റ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ഇന്റർനെറ്റ് ഉപയോക്താക്കളായ ഹാജിയാർ പള്ളി നിവാസികളെ കോർത്തിണക്കി നമ്മുടെ നാടിന്റെ വിശേഷങ്ങളും വാർത്തകളും കൈമാറുക, അവരുടെ കലാ-സാഹിത്യ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക, എന്നിവയാണു അടിസ്ഥാനമായി ഈ സൈറ്റുകൊണ്ട് ഉദ്ധേശിക്കുന്നത്,
ഇനിയും ഒരു പാട് മുന്നോട്ട് പോകാനുണ്ട് , ഒരു പാട് മാറ്റിത്തിരുത്തലുകളും നടക്കേണ്ടതുണ്ട്, മാന്യ വായനക്കാരുടെ നിസ്സീമമായ സഹകരണം അഭ്യർത്ഥിക്കുന്നു...



ഹാജിയാർ പള്ളി ഓൺലൈൻ വെബ്സൈറ്റിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഈ വരുന്ന ഓഗസ്റ്റ് 14 ഞായറാഴ്ച രാവിലെ 9:30 നു  മുതുവത്തുമ്മൽ എൽ, പി സ്ക്കൂളിൽ വെച്ച് നടക്കുന്ന പൊത് പരിപാടിയിൽ കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് മലപ്പുറം ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് ശ്രീ: ഉദയകുമാർ നിർവഹിക്കുന്നു,പ്രശസ്ത സാഹിത്യകാരൻ ശ്രീ: സാബു കൊട്ടോട്ടി ,     വാർഡ് കൌൺസിലർമാരായ ശ്രീ; കെ, കെ ശിഹാബുദ്ധീൻ, ശ്രീ; പരി .അബ്ദുൽ മജീദ്,  എൽ , പി, സ്ക്കൂൾ പി, ടി, എ പ്രസിഡന്റ് ശ്രീ: പി, പി , അലവിക്കുട്ടി, മണ്ണിശ്ശേരി അബൂബക്കർ, എന്നിങ്ങനെ തുടങ്ങി ഒട്ടനവധി പൌരപ്രമുഖരും നാട്ട് കാരും വിദ്യാർത്ഥിവിദ്യാർത്ഥിനികളും സംബന്ധിക്കുന്നു.., ഏവരെയും സാദരം ക്ഷണിക്കുന്നു, ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു...

0 Comments:

Post a Comment

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA