മലപ്പുറം: ഹെല്‍പ്‌ഡെസ്‌കിന്റെ ഭാഗമായി അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം രണ്ടിന് വിക്‌ടേഴ്‌സ് ചാനലില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 2.30വരെ നടക്കും. കൗമാരക്കാര്‍ നേരിടുന്ന വിവിധ മാനസിക-ശാരീരിക സമ്മര്‍ദങ്ങള്‍ ലഘൂകരിക്കുന്നതിനുവേണ്ടി സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ യു.പി.സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും ആരംഭിച്ചതാണ് ഹെല്‍പ്‌ഡെസ്‌ക്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പരിശീലനം ഉദ്ഘാടനംചെയ്യും. അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കണമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് ഇത്തരത്തില്‍ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നടക്കുന്നത് ആദ്യമാണ്. അരലക്ഷത്തോളം അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കും.
Browse: Home > അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം ഇന്നുമുതല്‍
0 Comments:
Post a Comment