മലപ്പുറം: കനത്ത മഴയിലും കാറ്റിലും പലഭാഗങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായതായി ജില്ലാകളക്ടര്‍ അറിയിച്ചു. 12 വീടുകള്‍ ഭാഗികമായും ഒരുവീട് പൂര്‍ണമായും നശിച്ചു. 2,31,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏറനാട് എളങ്കൂര്‍ വില്ലേജില്‍ മാണിയേറ്റുമ്മല്‍ കുറ്റിപുളിയന്‍ പ്രമോദിന്റെ വീട് ശക്തമായ കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നു. ഏകദേശം 70,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊന്നാനി, വെളിയങ്കോട്, മാറഞ്ചേരി, പെരുമ്പടപ്പ്, പൊന്നാനി നഗരം, തവനൂര്‍ വില്ലേജില്‍ ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 45,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആതവനാട് വില്ലേജില്‍ തട്ടാരക്കുന്നത്ത് അലിയുടെ വീട് ഭാഗികമായി തകര്‍ന്നു. 5000 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. തിരൂര്‍ വില്ലേജില്‍ കച്ചേരി തൊടുവില്‍ നബീസയുടെ വീടും കാക്കശ്ശേരി ലക്ഷ്മിയുടെ വീടും ഭാഗികമായി നശിച്ചു 11,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഏറനാട് താലൂക്കില്‍ പരകമണ്ണ വില്ലേജിന്റെ അതിര്‍ത്തിയില്‍ കിഴക്കേ ചാത്തല്ലൂര്‍ അട്ടിഭാഗത്ത് ചെറിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായി. രണ്ട് എക്കര്‍ റബ്ബര്‍ തോട്ടം നശിച്ചു. നാശത്തിന്റെ കണക്കെടുക്കാന്‍ ക്യഷിവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
0 Comments:
Post a Comment