മലപ്പുറം: മജീദ്‌റഹ്മാന്‍ കുഞ്ഞിപ്പ മെമ്മോറിയല്‍ റോളിങ് ട്രോഫിക്കും കാഷ് അവാര്‍ഡിനും വേണ്ടിയുള്ള പ്രഥമ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സെവന്‍ ബ്രദേഴ്‌സ് പാണക്കാട് ജേതാക്കളായി. ബ്രദേഴ്‌സ് മുനമ്പത്തുമായി സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. റോളിങ്‌ട്രോഫിയും കാഷ് അവാര്‍ഡും പി. ഉബൈദുല്ല എം.എല്‍.എ സമ്മാനിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, എം.എസ്.പി. ഡെപ്യൂട്ടി കമാന്‍ഡന്റ് കെ.ടി. ചാക്കോ, സര്‍വീസ് ബാങ്ക് പ്രസിഡന്റ് സലാം, കെ.പി. നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments:
Post a Comment