മലപ്പുറം: ഉപരിപഠന സാധ്യതകളെക്കുറിച്ച് ഗുരുദേവ് എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഉപരിപഠന മാര്‍ഗനിര്‍ദേശ ശില്പശാല സംഘടിപ്പിക്കും. 30ന് രണ്ടുമണിക്ക് മലപ്പുറം മുനിസിപ്പല്‍ ഓഫീസിന് എതിര്‍വശത്തുള്ള ട്രസ്റ്റ് ഓഫീസിലാണ് ശില്പശാല നടക്കുക. വി.എച്ച്.എസ്.ഇ ഉപരിപഠന പ്രതിസന്ധികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ചര്‍ച്ചചെയ്യും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികളായ ടി. അബ്ദുള്‍ അസീസ്, അഡ്വ. വീരാന്‍കുട്ടി, പി.എച്ച്. സുബൈര്‍, കെ. രാജന്‍ എന്നിവര്‍ അറിയിച്ചു.
0 Comments:
Post a Comment