ഏഴ് ദിവസം നീണ്ടു നിന്ന സ്‌കൂള്‍ കലോത്സവം മലപ്പുറത്തിന് പുതിയ അനുഭൂതിയായി. ജനപങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രദ്ധേയമായ മേളയായി 53-ാമത് കലോത്സവം. ചിട്ടയായ പ്രവര്‍ത്തനവും, അച്ചടക്കവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു അഭിപ്രായ വ്യത്യാസത്തിനും ഇടവരാത്തവിധമാണ് സംഘാടകരുടെ പ്രവര്‍ത്തനം. അടുത്ത വര്‍ഷം പാലക്കാടാണ് കലോത്സവം നടക്കുക.
സമാപന ചടങ്ങ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉല്‍ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ പി.ഉബൈദുല്ല എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.സാമൂഹ്യ ക്ഷേമ-പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ.മുനീര്‍, ന്യൂനപക്ഷ നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, എം.എല്‍.എ മാരായ അഡ്വ.കെ.എന്‍.എ.ഖാദര്‍, അഡ്വ.എം.ഉമ്മര്‍, കെ.മുഹമ്മദുണ്ണി ഹാജി, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹറ മമ്പാട്, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കണ്ഠമുക്തന്‍, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പോലീസ് സൂപ്രണ്ട് കെ.സേതുരാമന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍, കെ.പി.മുഹമ്മദ് മുസ്തഫ, പി.കെ.കുഞ്ഞു, കെ.പി.ജല്‍സീമിയ, കെ.എം.ഗിരിജ, പാലൊളി കുഞ്ഞിമുഹമ്മദ്, യു.ഷറഫലി, വി.കെ.സരളമ്മ, സലീം കുരുവമ്പലം പ്രസംഗിച്ചു.
ഏഴാം തവണയാണ് കോഴിക്കോട് സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കുന്നത്. 2012 ല്‍ തൃശൂരില്‍ നടന്ന കലോത്സവത്തില്‍ കോഴിക്കോട് 810 പോയന്റും, തൃശൂര്‍ 779 പോയന്റും, മലപ്പുറം 776 പോയന്റുമായിരുന്നു.
ഇത്തവണത്തെ പോയന്റ് നില
കോഴിക്കോട്-912
തൃശ്ശൂര്‍-900
മലപ്പുറം-881
പാലക്കാട്- 870
കണ്ണൂര്‍-867
എറണാകുളം-859
കോട്ടയം-820
തിരുവനന്തപുരം-801
ആലപ്പുഴ-796
കാസര്‍കോഡ്-770
കൊല്ലം-769
വയനാട്-738
പത്തനംതിട്ട-707
ഇടുക്കി-671
0 Comments:
Post a Comment