വ്യക്തിപരമായ വിവരങ്ങളും പണവും നഷ്ടപ്പെടാനുതകുന്ന വ്യാജ എസ്എംഎസുകള്‍ വ്യാപിക്കുന്നു. നറുക്കെടുപ്പിലൂടെ നിങ്ങളുടെ നമ്പര്‍ സമ്മാനതുക നേടിയിട്ടുണ്ടെന്നും കൂടുതല്‍ വിവിരങ്ങള്‍ക്ക് ഇമെയില്‍ വഴി ബന്ധപ്പെടണമെന്നുമാണ് ചില എസ്എംഎസുകളുടെ ഉള്ളടക്കം. ഇത് വ്യക്തിപരമായ വിവരങ്ങളും മറ്റും കവര്‍ന്നെടുക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം. ഇതില്‍ തന്നെ അക്കൗണ്ട് വിവരങ്ങളും മറ്റും ആവശ്യപ്പെടുന്നവരുണ്ട്. ഇത് പണം നഷ്ടപ്പെടുന്നതിനും കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചില മൊബൈല്‍ നമ്പറുകള്‍ അറിയുമൊ എന്ന് ചോദിച്ചാണ് മറ്റുചില എസ്എംഎസുകള്‍. ഇതിലേക്ക് വിളിച്ചാല്‍ തന്നെ പണം നഷ്ടപ്പെടുന്നതായി ചിലര്‍ പറയുന്നു. എന്തായാലും പരിചിതമല്ലാത്ത നമ്പറുകളില്‍ നിന്നുള്ള എസ്എംഎസുകള്‍ അവഗണിക്കുന്നതാണ് ബുദ്ധിയെന്ന് ചുരുക്കും.
Browse: Home > വ്യാജ എസ്എംഎസുകള്‍ വ്യാപിക്കുന്നു
0 Comments:
Post a Comment