മലപ്പുറം:പരിസരവാസികളുടെ സ്വൈര്യ ജീവിതത്തിനു തടസ്സമാകുന്നു എന്ന പരാതിയിൽ നഗരസഭ അടച്ച് പൂട്ടിയ മദ്യ ഷാപ്പ് വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചു.ബീവറേജസ് കോർപ്പറേഷന്റെ വിദേശമദ്യശാല അടച്ച് പൂട്ടിയനഗരസഭയുടെ നടപടി കേരള ഹൈക്കോടതി സ്റ്റേ ചെയ്തു,നഗരസഭക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബീവറേജസ് കോർപ്പറേഷൻ അധിക്രതർ അറിയിച്ചു.
നേരത്തെ വർഷങ്ങളായി പ്രവർത്തിച്ച് കൊണ്ടിരുന്ന മദ്യഷാപ്പുകൾ നഗരപരിധിയിൽ നിന്നും മാറ്റാൻ നഗരസഭ പൊടുന്നനെ ഉത്തരവിറക്കുകയായിരുന്നു.നഗരസഭയിൽ വൻ തോതിൽ അഴിമതി നടക്കുന്നുവെന്ന് ഭരണകക്ഷിയിലെ ഒരു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ മാൻ മറ്റൊരു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനെതിരെ ആരോപണം ഉന്നയിച്ച അവസരത്തിൽ അതിൽ നിന്നും ജന ശ്രദ്ധതിരിക്കാൻ വേണ്ടിയാണു യാതൊരു മുൻ വിധിയുമില്ലാതെ മദ്യഷാപ്പുകൾ പൂട്ടാൻ നഗരസഭ മുന്നിട്ടിറങ്ങിയതെന്ന് പരക്കെ സംസാരമുണ്ട്,
അതിൽ തന്നെ നഗരപരിധിയിൽ പെട്ട കാവുങ്ങൽ മഹേന്ദ്രപുരി ഹോട്ടൽ ഒഴിവാക്കിയതും സംശയകരമായിരുന്നു,നേരത്തെ സ്റ്റേ വാങ്ങിയ കൺസ്യൂമർ ഫെഡിന്റെ മദ്യവിതരണഷാപ്പും പൂട്ടാൻ നഗരസഭക്ക് കഴിഞ്ഞിരുന്നില്ല. ചുരുക്കത്തിൽ വ്യക്തമായ ആസൂത്രണമില്ലാതെ നടത്തിയ വളരെ അർത്ഥവത്തായ ഒരു നീക്കം പാളിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.മദ്യവിമുക്തമായ മലപ്പുറം എന്നത് ഒരു മരീചികയായി അവശേഷിക്കാതിരിക്കട്ടെ.

0 Comments:
Post a Comment