ഹാജിയാർ പള്ളി യൂണിറ്റ് മുസ്ലിം ലീഗിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും ആഭിമുഖ്യത്തിൽ റിലീഫ് വിതരണം നടത്തി.,ഹാജിയാർ പള്ളി ടൗണിൽ നടന്ന പരിപാടിക്ക് ഹുസൈൻ കോയ തങ്ങൾ സ്വാഗതം ആശംസിച്ചു, മലപ്പുറം എം.എൽ.എ ശ്രീ: പി.ഉബൈദുള്ളയുടെ അദ്ധ്യക്ഷതയിൽ ബഹുമാന്യനായ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു, ചടങ്ങിൽ മുനിസിപ്പൽ ചെയർമാർ ശ്രീ: കെ.പി.മുസ്തഫ, യൂത്ത് ലീഗ് നേതാവ് ശ്രീ: പി.കെ.കെ.ബാവ, കൗൺസിലർമാരായ പരി.അബ്ദുൽ മജീദ്, കെ.കെ.ശിഹാബുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നാട്ടിലെ നാനൂറില്പരം സാധുക്കളായ കുടുമ്പങ്ങൾക്ക് സഹായമെത്തിക്കുന്ന റിലീഫ് വിതരണത്തിനു ഹമീദ് കാക്ക, ഹിലാൽ, നജ്മുദ്ധീൻ, സഫീർ, ജവഹർ,പരി.നജീബ് എന്നിങ്ങനെയുള്ളവർ നേത്രത്വം നൽകി
പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളിൽ ചിലത്
0 Comments:
Post a Comment