രൂപയുടെ ചിഹ്നം ആലേഖനം ചെയ്ത് റിസര്‍വ് ബാങ്ക് ആദ്യമായി പുറത്തിറക്കിയ 1, 2, 5, 10 രൂപ നാണയങ്ങള്‍ രൂപത്തിലും ഭാവത്തിലും ജനത്തെ കുഴപ്പിക്കുന്നു.
ഒരു രൂപ നാണയത്തിന് വലുപ്പത്തില്‍ നിലവിലെ 50 പൈസയോട് ഏറെ സാമ്യമുണ്ട്. സ്റ്റൈന്‍ലേസ് സ്റ്റീലിലുള്ള സാധാരണ ഒരു രൂപയുടെ വ്യാസം 25 മി.മി. മാത്രമേയുള്ളു. പുതിയ ഒരു രൂപക്ക് 22 മി.മി മാത്രമാണ് വലുപ്പം. അതായത് 50 പൈസയുടെ വലുപ്പം മാത്രം.
തൂക്കമാണെങ്കില്‍ 50 പൈസക്ക് 3.75 ഗ്രാമും, ഒരു രൂപക്ക് 3.85 ഗ്രാമുമാണുള്ളത്. രണ്ടു രൂപയുടെ അവസ്ഥയും ഭിന്നമല്ല. ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന സ്റ്റൈന്‍ലെസ് സ്റ്റീല്‍ ഒരു രൂപ നാണയത്തിനും പുതിയ രണ്ടു രൂപ നാണയത്തിനും വലുപ്പത്തില്‍ വ്യത്യാസമില്ല. രണ്ടിനും 25 മില്ലി മീറ്റര്‍ വ്യാസമാണുള്ളത്.
പുതിയ അഞ്ച് രൂപ തുട്ട് സ്വര്‍ണ നിറത്തിലായതിനാല്‍ വേര്‍തിരിച്ചറിയാന്‍ പ്രയാസമില്ലെങ്കിലും വലുപ്പത്തിന്‍റെ കാര്യത്തില്‍ പ്രയാസപ്പെടുത്താന്‍ ഒട്ടും പിന്നിലല്ല. കോപ്പറും നിക്കലും ചേര്‍ന്ന സാധാരണ ചെറിയ 5 രൂപ തുട്ടിനേക്കാള്‍ ഒരു ഗ്രാം അധികം തൂക്കമുണ്ട് നിക്കലും ബ്രാസും ചേര്‍ന്ന പുതിയ നാണയത്തിന്.
ഇന്ത്യയിലെ ആദ്യത്തെ ഇരട്ട ലോഹ നാണയമായാണ് 10 രൂപ തുട്ട് അറിയപ്പെടുന്നത്. 2006 ലാണ് ആദ്യമായി മുംബൈ കമ്മട്ടത്ത് നിന്ന് ഈ നാണയങ്ങള്‍ ഇറങ്ങി തുടങ്ങിയത്. അഞ്ചാമത്തെ മോഡലായി 2011 ല്‍ ഇറങ്ങിയ രൂപ ചിഹ്നം ആലേഖനം ചെയ്ത നാണയം ക്രയ വിക്രയത്തിന് കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും പൊതു ഉപയോഗത്തിന് ഇവ വേണ്ടത്ര ലഭ്യമല്ല.
ചെമ്പ് അടങ്ങിയ അലൂമിനിയം ബ്രാസില്‍ പുറം ഭാഗവും ഉള്ളിലെ വട്ടത്തിന് കോപ്പറും നിക്കലും ചേര്‍ന്ന ലോഹ സങ്കരവും ചേര്‍ത്താണ് ഈ നാണയത്തിന്‍റെ നിര്‍മിതി.
ഈ പ്രത്യേകതയും രൂപഭംഗിയും ആളുകളെ ഈ നാണയം സൂക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതാണ് ഈ നാണയങ്ങളുടെ ലഭ്യതയുടെ കുറവിന് കാരണം.
Browse: Home > ജനത്തെ ആശയക്കുഴപ്പത്തിലാക്കി പുതിയ നാണയങ്ങള്‍
0 Comments:
Post a Comment