മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ജില്ലയിലാകെ നടത്തിയ വാഹന പരിശോധനയില്‍ ഗതാഗത നിയമലംഘനത്തിന് ഒറ്റദിവസം പിഴയടപ്പിച്ചത് 90,000 രൂപ! 244 കേസുകളിലായാണ് ഇത്രയും പിഴ. ജില്ലയില്‍ നടത്തുന്ന സോണല്‍ ചെക്കിങ്ങിന്റെ ഭാഗമായാണ് ആര്‍.ടി.ഒ പി.ടി.എല്‍ദോയുടെ നേതൃത്വത്തില്‍ അധികൃതര്‍ പരിശോധന നടത്തിയത്.
നികുതിയടയ്ക്കാതെ വാഹനം ഉപയോഗിച്ചതിന് 12 വാഹനങ്ങള്‍ പിടിച്ചെടുത്തു. പെര്‍മിറ്റ് ഇല്ലാത്തതിന് ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. എയര്‍ഹോണ്‍ ഉപയോഗിച്ചതിന് 20 വാഹനങ്ങള്‍ക്കെതിരെയും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 18 പേര്‍ക്കെതിരെയും കേസെടുത്ത് പിഴ ഈടാക്കി. ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചതിനും അപകടകരവും നിയമം അവഗണിച്ചുകൊണ്ടും വാഹനമോടിച്ചതിനുമാണ് മറ്റ് കേസുകള്‍.
മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി, തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി, പൊന്നാനി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആര്‍.ടി.ഒയെക്കൂടാതെ ജോയന്റ് ആര്‍.ടി.ഒമാരും എം.വി.ഐ, എ.എം.വി.ഐമാരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.
Browse: Home > ഗതാഗത നിയമലംഘനം: ഒറ്റദിവസത്തെ പിഴ 90,000
0 Comments:
Post a Comment