മലപ്പുറം: ജില്ലാ ആസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി നിര്‍മിക്കുന്നത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസ് ടെര്‍മിനല്‍. 2.035 ഏക്കര്‍ സ്ഥലത്ത് 11 നിലകളുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. താഴെ നിലയില്‍ ഒരേസമയം 28 ബസ്സുകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യത്തോടുകൂടിയ ബസ്സ്റ്റാന്‍ഡ്, ഇതുകൂടാതെ ആറ് ബസ്സുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ സൗകര്യവും ഉണ്ടായിരിക്കും. ഇപ്പോഴുള്ള കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയുടെ പിന്‍വശത്തുകൂടി പ്രധാന റോഡില്‍നിന്നാണ് പുതിയ ബസ്സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനം. ഒന്നാം നിലയോടനുബന്ധിച്ച് കാന്റീന്‍, യാത്രക്കാര്‍ക്കുള്ള വിശ്രമസൗകര്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. രണ്ടാംനിലയില്‍ ററ്റോറന്റ് സംവിധാനം ഒരുക്കും. മൂന്നാം നിലയിലേക്ക് മഞ്ചേരി റോഡില്‍നിന്ന് നേരിട്ട് പ്രവേശിക്കാനാവും.
ഈ രണ്ട് നിലകളില്‍ ആധുനിക സൗകര്യമുള്ള ഷോപ്പിങ്മാള്‍ ഒരുക്കും. 200 കടകള്‍ രണ്ട് നിലകളിലായി ഉണ്ടായിരിക്കും. വലിയ വ്യാപാരകേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യമിട്ടാണ് ഇത് ഒരുക്കുന്നത്. അടുത്ത നിലയിലേക്ക് കോട്ടക്കുന്ന് റോഡില്‍നിന്നാണ് പ്രവേശനം. ഇവിടെ 100 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇതുകൂടാതെ റൂഫ് ടോപ്പില്‍ പ്രകൃതിസൗന്ദര്യം ആസ്വദിക്കാവുന്ന തരത്തില്‍ ഒരു റസ്റ്റോറന്റ് നിര്‍മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. കോട്ടക്കുന്ന് ടൂറിസം കേന്ദ്രവുമായി ബന്ധപ്പെടുത്തി ടൂറിസം സാധ്യതകള്‍കൂടി പരിപോഷിപ്പിക്കുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണംചെയ്തിട്ടുള്ളത്. ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ മാറുംവിധത്തില്‍ 31.61 കോടി മുതല്‍മുടക്കിലാണ് ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്.
Browse: Home > ജില്ലാ ആസ്ഥാനത്ത് നിര്‍മിക്കുന്നത് അത്യാധുനിക ബസ് ടെര്‍മിനല്‍
0 Comments:
Post a Comment