മലപ്പുറം: സിവില്‍സ്റ്റേഷനിലെ ജില്ലാ ലേബര്‍ ഓഫീസിന്റെ മേല്‍ക്കൂര തകര്‍ന്നു. കെട്ടിടത്തിന്റെ വരാന്തയോട് ചേര്‍ന്ന ഭാഗത്തെ ഓടും മരവുമാണ് തകര്‍ന്ന് വീണത്.ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച കെട്ടിടമാണിത്. കാലപ്പഴക്കം കാരണം മേല്‍ക്കൂര പലയിടത്തും ജീര്‍ണിച്ചിട്ടുണ്ട്. മേല്‍ക്കൂര തകര്‍ന്നതോടെ ഓഫീസിനകത്ത് വെള്ളം കയറുകയും ചെയ്തു. ഓഫീസ് പ്രവര്‍ത്തന സമയത്തല്ലാത്തതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു.
രേഖകളും കമ്പ്യൂട്ടറുകളുമെല്ലാം ബലക്ഷയമുള്ള ഈ കെട്ടിടത്തിലാണുള്ളത്. കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വിഭാഗം അധികൃതര്‍ പരിശോധന നടത്തി. ജില്ലാ ലേബര്‍ ഓഫീസിന് സിവില്‍സ്റ്റേഷനിലെ പുതിയ കെട്ടിടത്തില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഇതിന് ആവശ്യമായ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ കെട്ടിടത്തിലാണ് സിവില്‍സ്റ്റേഷനിലെ മിക്ക ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. പല ഓഫീസ് കെട്ടിടങ്ങളുടെയും മേല്‍ക്കൂര കാലപ്പഴക്കം കൊണ്ട് തകരാറായിട്ടുമുണ്ട്. മഴവെള്ളം ഓഫീസിനകത്തുവീഴുന്നതും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ജീവനക്കാര്‍ പറയുന്നു.
Browse: Home > ജില്ലാ ലേബര്‍ ഓഫീസ് കെട്ടിടം തകര്‍ന്നു
0 Comments:
Post a Comment