വെബ്‌മേഖലയില്‍ ശ്രദ്ധേയസാന്നിധ്യമായ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫേസ്‌ബുക്കിനെ നേരിടാന്‍ ഗൂഗിള്‍ തയാറെടുക്കുന്നു. ഗൂഗിള്‍ പ്ലസ് (പ്ലസ് ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം) അവതരിപ്പിച്ചുകൊണ്ട് നെറ്റ്‌വര്‍ക്കിംഗ് മേഖലയിലെ തങ്ങളുടെ അപ്രമാധിത്യം ഒന്നുകൂടി ഉറപ്പിക്കാനാണ് ഗൂഗിള്‍ പ്ലാന്‍ ചെയ്യുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ലാറി പേജ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായതിനുശേഷം ഗൂഗിള്‍ നടത്തുന്ന വലിയ കടന്നാക്രമണമാണിത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ലോകത്തിലെ ഒന്നാംസ്‌ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഇതിന്റെ ട്രയല്‍ പതിപ്പുകള്‍ ഇപ്പോള്‍തന്നെ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.
ഫേസ്‌ബുക്കുമായി വളരെ സാമ്യമുള്ള രീതിയില്‍ കൂടുതല്‍ സൗഹൃദവലയങ്ങള്‍ തീര്‍ക്കുന്നതിനും കൂടുതല്‍ കാര്യങ്ങള്‍ തേടിപ്പിടിക്കുന്നമുള്ള രീതിയില്‍ത്തന്നെയാണ് ഇത് രൂപകല്‌പന ചെയ്‌തിരിക്കുന്നത്. ചൊവ്വാഴ്‌ചയാണ് ഇത് പുറത്തിറക്കിയത്.
`യഥാര്‍ത്ഥജീവിതത്തിലെ വളരെ മൂല്യവത്തായതും മികച്ചതുമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്ന പുതിയ സംവിധാനം നല്‍കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ബന്‌ധങ്ങള്‍, ഇന്ററസ്‌റ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഗൂഗിള്‍ കൂടുതല്‍ മികച്ചതാക്കുവാനും. അതിനാല്‍ ഗൂഗിള്‍ പ്ലസ് പ്രോജക്‌ട് ആരംഭിക്കുകയാണ്’- ഗൂഗിള്‍ ബ്ലോഗിലൂടെ അറിയിക്കുന്നു.
പുതിയസംവിധാനത്തിലൂടെ കാണുവാനും, വായിക്കുവാനും ഷെയര്‍ ചെയ്യുവാനുള്ള സൗകര്യങ്ങള്‍കൂടി ഗൂഗിള്‍ ഒരുക്കുന്നുണ്ട്. കൂടുതല്‍ ഇഷ്‌ടമുള്ളകാര്യങ്ങള്‍ യാതൊരുവിധ കുഴപ്പങ്ങളുമില്ലാതെ ചാറ്റ് ചെയ്യാന്‍ പറ്റിയ സുഹൃത്തുക്കളെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള വിദ്യകളും ഇതിലുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇപ്പോള്‍ ആന്‍ഡ്രോയ്‌ഡ് മാര്‍ക്കറ്റിലൂടെയും മൊബൈല്‍ വെബിലൂടെയും ലഭ്യമാകുന്ന ഗൂഗിള്‍ പ്ലസ് ആപ്പിള്‍ ആപ്ലിക്കേഷനുകളില്‍കൂടി ഉടനെതന്നെ ലഭ്യമാകുമെന്നും ഗൂഗിള്‍ പറയുന്നു.
Browse: Home > ഫേസ്‌ബുക്കിനെ ലക്ഷ്യമിട്ട് ഗൂഗിള്‍പ്ലസ്
0 Comments:
Post a Comment