മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിദ്യാര്ത്ഥികള്‍ നേടിയ തിളക്കമാര്‍ന്ന വിജയം ജില്ലയുടെകൂടി വിജയമാണെന്ന് ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് മാതൃഭൂമി വിദ്യയും വിന്‍ടെക് പബ്ലിക്കേഷനും ചേര്‍ന്ന് നല്‍കുന്ന സമ്മാനമായ എ പ്ലസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്‍ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രോത്സാഹനങ്ങള്‍ കുട്ടികളില്‍ നാടിനുവേണ്ടിയാണ് പഠിക്കുന്നതെന്ന തിരിച്ചറിവ് വളര്‍ത്തിയെടുക്കാനും സമൂഹത്തിനുവേണ്ടി തിരിച്ച് എന്ത് നല്‍കാനാകുമെന്ന ചിന്ത ഉരുത്തിരിയാനും സഹായിക്കും.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ച സ്‌കൂളുകളെ എക്‌സലന്‍സി അവാര്‍ഡ് നല്‍കി ചടങ്ങില്‍ ആദരിച്ചു. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. ജല്‍സീമിയ, മലപ്പുറം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ. എന്‍.കെ. അബ്ദുള്‍മജീദ്, വിന്‍ടെക് പബ്ലിക്കേഷന്‍സ് പ്രതിനിധി എന്‍.എ.എം. അഷ്‌റഫ്, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി. അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള ഉപഹാരങ്ങള്‍ മന്ത്രിയും മറ്റ് ജനപ്രതിനിധികളും ചേര്‍ന്ന് വിതരണം ചെയ്തു.
Browse: Home > വിദ്യാര്ത്ഥികളുടെ വിജയം ജില്ലയുടേതും - മന്ത്രി എ.പി. അനില്‍കുമാര്‍
0 Comments:
Post a Comment