മലപ്പുറം: മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണവുമായി ബന്ധപ്പെട്ട് 16ന് 12മണിക്ക് കളക്ടറേറ്റില്‍ യോഗം ചേരുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു.
പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോ പ്രവര്‍ത്തിക്കുന്ന മലപ്പുറം കുന്നുമ്മലിലെ സ്ഥലം 31നകം കൈമാറാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് ഗതാഗതവകുപ്പുമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചിട്ടുണ്ട്. പി. ഉബൈദുള്ള എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കെ.എസ്.ആര്‍.ടി.സിയുടെ കൈവശമുള്ള 2.035 ഏക്കര്‍സ്ഥലത്ത് 11 നിലയില്‍ 18043 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുക. 31.61 കോടി രൂപ മുതല്‍മുടക്കിലാണ് ഇത് നിര്‍മിക്കുന്നത്. പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. അതേസമയം ടെന്‍ഡറോ മറ്റ് തുടര്‍ നടപടികളോ ആയിട്ടില്ലെന്ന് സബ്മിഷന് നല്‍കിയ മറുപടിയില്‍ പറയുന്നു. നിലവിലുള്ള ഡിപ്പോയ്ക്ക് വടക്കുഭാഗത്തെ റോഡിനേക്കാള്‍ 12 മീറ്ററിലധികം ഉയരമുണ്ട്. ഈ സ്ഥലത്തുള്ള മണ്ണ് നീക്കംചെയ്യണം. ഈ മണ്ണ് മുഴുവന്‍ മറ്റൊരിടത്തേക്ക് മാറ്റാതെ നിര്‍മാണം തുടങ്ങാനാവില്ല. അല്ലാത്തപക്ഷം ഇവിടെ ഗതാഗതടസ്സം ഉണ്ടായേക്കും. ഇത്തരത്തിലുള്ള തടസ്സങ്ങള്‍ ഒഴിവാക്കിക്കൊണ്ടായിരിക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.
മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മാണം സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി തറക്കല്ലിടാന്‍ നിശ്ചയിച്ചിട്ടുണ്ട്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം കൈമാറുമ്പോള്‍ കെ.എസ്.ആര്‍.ടി.സി സബ്ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നത് സംബന്ധിച്ച് കഴിഞ്ഞ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
Browse: Home > മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മാണംഃ യോഗം 16ന്
0 Comments:
Post a Comment