Social Icons

Featured Posts

Followers

Wednesday, June 24, 2015

കനത്ത കാറ്റും മഴയും


വൈകിയെത്തിയ കാലവര്‍ഷം ജില്ലയില്‍ നാശനഷ്ടങ്ങളുണ്ടാക്കുന്നു... മഴയേക്കാള്‍ കാറ്റാണ് നാശംവിതയ്ക്കുന്നത്. പലയിടത്തും മരങ്ങള്‍ കടപുഴകിവീണു. വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. പലറോഡുകളിലും ഗതാഗത തടസ്സവും േനരിട്ടു.
ജില്ലാഭരണകൂടത്തിന്റെ കണക്കുപ്രകാരം  കനത്തമഴയും കാറ്റും തകര്‍ത്തത് എഴുപതു വീടുകളാണ്. ഇതില്‍ നാലെണ്ണം പൂര്‍ണമായും തകര്‍ന്നു. 4,25,000 രൂപയാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്. ഭാഗികമായിത്തകര്‍ന്ന 66 വീടുകള്‍ക്ക് 23,11,700 രൂപയാണ് നഷ്ടം.
കൃഷിനാശവും കുറവല്ല. 25.33 ഹെക്ടര്‍ കൃഷിഭൂമിയിലാണ് മഴ നാശംവിതച്ചത്. 10,62,041 രൂപയുടെ നഷ്ടം കണക്കാക്കി.

മഴ ഇനിയും ശക്തിപ്രാപിക്കുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്..

Reade more >>

Thursday, June 4, 2015

സ്വയം തൊഴിൽ വായ്പ


സ്വയംതൊഴില്‍സംരംഭങ്ങള്‍ തുടങ്ങാന്‍ ഒരുലക്ഷംവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന വ്യക്തിഗതവായ്പയായി കേരള സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോര്‍ രജിസ്‌ട്രേഡ് അണ്‍എംപ്ലോയ്ഡ് (കെസ്‌റു) പദ്ധതിപ്രകാരം ലഭിക്കും. 20 ശതമാനമാണ് സബ്‌സിഡി. രണ്ടുപേര്‍ക്ക് ഒന്നിച്ച് രണ്ടുലക്ഷം വായ്പയെടുത്തും സംരംഭം തുടങ്ങാം. ചെറുകിട വ്യവസായം, ഉത്പന്നനിര്‍മാണം തുടങ്ങിയവയ്ക്കാണ് വായ്പ നല്‍കുന്നത്. 'ജോബ് ക്ലബ്'പദ്ധതിയിലൂടെ സംഘങ്ങളായി വായ്പയെടുത്തും സംരംഭങ്ങള്‍ തുടങ്ങാം. നാല് അംഗങ്ങളുള്ള സംഘത്തിന് പത്തുലക്ഷംവരെ വായ്പ ലഭിക്കും. 25 ശതമാനമാണ് സബ്‌സിഡി. എല്ലാ പ്രവൃത്തിദിവസങ്ങളിലും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വായ്പയ്ക്ക് അപേക്ഷ നല്‍കാം. മൂന്നുമാസത്തിലൊരിക്കലാണ് വായ്പ അനുവദിക്കാന്‍ നടപടിയുണ്ടാവുക.

Reade more >>

Saturday, May 30, 2015

വിജയികളെ അനുമോദിക്കുന്നു


മണ്ഡലം സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സി, പ്ലൂസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയവരെയും മെഡിക്കല്‍/എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയവരെയും ജൂണ്‍ ആദ്യവാരത്തില്‍ അനുമോദിക്കുമെന്ന് പി. ഉബൈദുള്ള എം.എല്‍.. അറിയിച്ചു. അര്‍ഹരായവര്‍ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍സഹിതം സ്ഥാപനമേധാവി മുഖേന മലപ്പുറം കോട്ടപ്പടിയിലെ എം.എല്‍.എയുടെ ക്യാമ്പ് ഓഫീസില്‍ എത്തിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9446971907.

Reade more >>

Monday, May 25, 2015

കോട്ടക്കുന്നിൽ " ഹരിതം- 2015"


ഏതുസമയത്തും സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാവുന്ന രീതിയില്‍ കോട്ടക്കുന്നിനെ ഹരിതാഭമാക്കി മാറ്റുന്നതിനുള്ള 'ഹരിതം-2015' പദ്ധതിയ്ക്ക് കോട്ടക്കുന്നില്‍ തുടക്കം. പദ്ധതി മന്ത്രി എ.പി.അനില്‍കുമാര്‍ െതെ നട്ട് ഉദ്ഘാടനം ചെയ്തു.
കോട്ടക്കുന്നില്‍ വിവിധ ഇനത്തില്‍പ്പെട്ട 501 മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. അത്യുല്പാദന ശേഷിയുള്ള ടിഷ്യുകൾച്ചർ ഇനത്തിൽ പെട്ട നൂറു ഈന്തപ്പന ത്തൈകളും ഇതില്പെടും... ഇരുവശങ്ങളിലും തണല്‍ മരങ്ങള്‍ക്കിടയില്‍ സൈക്കിള്‍ ട്രാക്ക്, സ്‌കേറ്റിങ് റിബ്ബ് എന്നിവയും പണിയുന്നതാണു...

Reade more >>

Sunday, May 24, 2015

മലപ്പുറം നേർച്ച


മത സൌഹാർദ്ധത്തിന്റെ നേട്ടങ്ങളും സ്വസ്ഥതയും മതവിദ്വേഷത്തിന്റെ നഷ്ടങ്ങളും ദുരിതവും എത്രമാത്രമായിരിക്കുമെന്ന്   വ്യക്തമാക്കുന്ന രീതിയിൽ ചരിത്രത്തിൽ ഇടം നേടിയ മലപ്പുറം വലിയങ്ങാടി ജുമുഅത്ത് പള്ളി,

അതിനോട് ചേർന്ന് കിടക്കുന്ന മഖ്ബറയിൽ അന്ത്യവിശ്രമം കൊള്ളുന്ന നാല്പത്തിനാലു ശുഹദാക്കൾ, മലപ്പുറം ശുഹദാക്കളുടെ 292 മത് ആണ്ട് നേർച്ച  27,28 തിയ്യതികളിലായി സംഘടിപ്പിക്കുന്നു...
27 നു രാവിലെ മുതൽ ആരംഭിക്കുന്ന ഖുറാൻ പാരായണത്തോടെയാണു പരിപാടികൾക്ക് തുടക്കം കുറിക്കുക,
പ്രാർത്ഥനാ സമ്മേളനം മലപ്പുറം ഖാസി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും, മുദരിസ് അബ്ദുസലാം ഫൈസി, മണ്ണാർക്കാട് ആദ്ധ്യക്ഷം വഹിക്കും...തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണു...

Reade more >>

Saturday, May 23, 2015

ഫുട്ബാൾ ടീം സെലക്ഷൻ


ജില്ലയിലെ 16 കേന്ദ്രങ്ങളിലായി ആരംഭിക്കുന്ന സി.എച്ച് ഫുട്‌ബോള്‍ അക്കാദമിയിലേക്ക് 12നും 15നും ഇടയിലുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നു. പങ്കെടുക്കുന്നവര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ എട്ടുമണിയ്ക്ക് എത്തണം. 1.1.2001നും 31.12.2004നുമിടയില്‍ ജനിച്ച കുട്ടികള്‍ കിറ്റുമായി എത്തണം.
മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങളിലുള്ളവര്‍ 24ന് രാവിലെ 8ന് പൂക്കോട്ടൂര്‍ ഗവ. ഹൈസ്‌കൂള്‍ മൈതാനത്ത് എത്തണം. മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പി.ടി.എം കോളേജ് മൈതാനത്തുനടക്കും.

Reade more >>

Thursday, May 21, 2015

ഒരു നിമിഷം ശ്രദ്ധിക്കുക,



ചെറുപ്പക്കാര്‍ ഒരു നിമിഷം ഇത് വായിക്കുക.

ഗുണ്ടല്‍പേട്ട്... നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടത്ത് വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തി പൂക്കളും,റോഡരികില്‍ വള്ളി തൂങ്ങി തണലേകി നില്‍ക്കുന്ന കൂറ്റന്‍ ആല്മരങ്ങളും,ഒക്കെയായി ആരുടേയും മനസ്സ് കുളിരുന്ന പ്രകൃതി മനോഹരമായ സ്ഥലം.കര്‍ണ്ണാടക സ്റ്റേറ്റില്‍ മൈസൂര്‍ എത്തുന്നതിനു മുമ്പുള്ള ഗുണ്ടല്‍പേട്ട് ,നിരവധി സിനിമകള്‍ക്കും ആല്‍ബങ്ങള്‍ക്കും ലൊക്കേഷന്‍ ആയിട്ടുണ്ട്.പക്ഷെ ഗുണ്ടല്‍പേട്ട് എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഇതൊന്നുമല്ല.,ഹോട്ടല്‍ മുറികളില്‍ തങ്ങളുടെ ഇരകളെ കാത്തു ശരീരം വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന സ്ത്രീകളെ ആയിരിക്കും. ഗുണ്ടല്‍പേട്ടും പരിസര പ്രദേശങ്ങളിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന പല റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ശരീര വില്‍പ്പന നടക്കുന്നത് പരസ്യമായ രഹസ്യമാണ്.ഇത്തരം റിസോര്‍ട്ടുകളുടെ മുന്നില്‍ കൂടുതലും നിര്‍ത്തിയിട്ടിരിക്കുന്നത് കേരള രെജിസ്ട്രേഷന്‍ വാഹനങ്ങള്‍ ആണ് എന്നതാണ് ഏറെ ഖേദകരം.
ഗുണ്ടല്‍പേട്ട് എത്തുമ്പോഴേക്കും ഓടിയെത്തുന്ന ഗൈഡുകള്‍ ആദ്യം ചോദിക്കുന്നത് പെണ്ണ് വേണോ എന്നാണ്.ആവശ്യക്കാരന്‍ ആണെങ്കില്‍ അയാളുടെ മോപ്പടിനെ പിന്തുടര്‍ന്നാല്‍ മതി,അയാള്‍ നമ്മെ എത്തിക്കുന്ന റിസോര്‍ട്ടുകളില്‍ പെണ്‍കുട്ടികള്‍ നിരന്നു നില്‍ക്കുന്നുണ്ടാവും.ചുണ്ട് ചുവപ്പിച്ചു,ഇറുകിയ വസ്ത്രവും ധരിച്ച്,കണ്ണില്‍ കാമം നിറച്ചു ഓരോരുത്തരും നമ്മെ മാടി വിളിക്കും, ഇഷ്ട്ടമുള്ളത് നമുക്ക് സെലക്ട്‌ ചെയ്യാം.ഒരു മണിക്കൂറിനു മതിയെങ്കില്‍ അങ്ങനെ,അതല്ല ഒരു ദിവസത്തിനോ.ആഴ്ചക്കോ വേണമെങ്കില്‍ അങ്ങനെ..ഇനി നല്ല മലയാളീ പെണ്‍കുട്ടികള്‍ തന്നെ വേണം എന്നുണ്ടെങ്കില്‍ കുറച്ചു നേരം വെയിറ്റ് ചെയ്‌താല്‍ മതി. ഏതെങ്കിലും കോളേജില്‍ ഉന്നത പഠനത്തിനു എത്തുന്ന തറവാട്ടില്‍ പിറന്ന പെണ്‍കുട്ടികള്‍ റെഡി.. പക്ഷെ കാശ് കുറച്ചു കൂടും എന്ന് മാത്രം. പോലിസ് പിടിക്കില്ല എന്ന ധൈര്യവും നാട്ടുകാര്‍ അറിയില്ല എന്നാ വിശ്വാസവും ആണ് മലയാളികളെ കൂടുതല്‍ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്...
ഇതൊക്കെ എല്ലാവര്ക്കും അറിയുന്ന കാര്യം.. എന്നാല്‍ കര്‍ണ്ണാടകയിലെ ഒരു സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് അവര്‍ പുറത്തു വിട്ടത്. '''' ഗുണ്ടല്‍പേട്ട്,മസിനഗുടി തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യഭിചാര ശാലകളിലെ ലൈംഗിക തൊഴിലാളികളായ 70% സ്ത്രീകളും എയിഡ്സ് ബാധിതര്‍ ആണത്രേ..എയിഡ്സ് ഇല്ലാത്ത ഒരു സാദാരണ സ്ത്രീക്ക് 45% മുതല്‍ 65% വരെ കമ്മിഷന്‍ കൊടുക്കേണ്ടി വരുമ്പോള്‍ എയിഡ്സ് ബാധിച്ച സ്ത്രീകള്‍ക്ക് വെറും 15% കമ്മിഷന്‍ കൊടുത്താല്‍ മതി എന്നതാണത്രേ ഇത്തരം ക്രൂരതക്ക് എജന്ടുമാരെ പ്രേരിപ്പിക്കുന്നത്.വാര്‍ത്ത പുറത്തു വന്നിട്ട് ഒരു ആഴ്ചതോളം ആയി .കര്‍ണ്ണാടക സര്‍ക്കാര്‍ ഇത് വരെ നടപടി ഒന്നും എടുത്തിട്ടില്ല.. കിടന്നു കൊടുത്ത് വിയര്‍പ്പു വറ്റുംമുമ്പേ കിട്ടുന്ന കൂലിയില്‍ നിന്നും പങ്കു പറ്റാന്‍ എത്തുന്ന സര്‍ക്കാര്‍ ഉധ്യോഗസ്ഥരും,വിനോദ യാത്രക്ക് എത്തുന്ന സഞ്ചാരികളെ ബോറഡ്രില്‍ തടഞ്ഞു നിര്‍ത്തി അഞ്ചും പത്തും രൂപ ഇരന്നു വാങ്ങുന്ന പോലിസ് ഉദ്യോഗസ്തന്മാരും ഉള്ള നാട്ടില്‍ കൂടുതല്‍ നടപടികള്‍ ഒന്നും പ്രതീക്ഷിക്കേണ്ട. അല്ലെങ്കിലും നിയമങ്ങളെ പഴി പറഞ്ഞിട്ടെന്തു കാര്യം??? നമ്മെ സൂക്ഷിക്കേണ്ടത് നാം തന്നെയല്ലേ...
മക്കളെ അന്യ സംസ്ഥാനങ്ങളിലേക്ക് പഠിക്കാന്‍ വിടുമ്പോഴും,മക്കളെയോ,അനിയന്മാരെയോ,ഇത്തരം സ്ഥലങ്ങളിലേക്ക് വിനോദ യാത്രക്ക് വിടുമ്പോഴും ഒന്ന് സൂക്ഷിച്ചാല്‍ നന്നായിരിക്കും..
ഓണം,പെരുന്നാള്‍,ക്രിസ്തുമസ്. തുടങ്ങിയ ദിനങ്ങള്‍ ആഘോഷമാക്കുവാന്‍ ചുരം കയറി കാടും കടന്നു ഗുണ്ടല്‍പേട്ട് എത്തുമ്പോള്‍ '''ഫ്രഷ്‌ ആണ്,ടെസ്റ്റ്‌ കഴിഞ്ഞതാണ് തുടങ്ങിയ എജന്ട്ടിന്റെ മോഹന വാക്കുകളില്‍ മയങ്ങി മതിയായ പ്രതിരോധ മാര്‍ഗം പോലും സ്വീകരിക്കാതെ ഇത്തരം സ്ത്രീകളുമായി ബന്ധപ്പെടുമ്പോള്‍ ചെറുപ്പക്കാരാ ഒന്നോര്‍ക്കുക.. അഞ്ചു നിമിഷത്തെ സുഖത്തിനു ചിലപ്പോള്‍ നീ പകരം നല്‍കേണ്ടി വരിക നിന്റെ ജീവിതം തന്നെയായിരിക്കും... സൂക്ഷിച്ചാല്‍ ദൂഖിക്കേണ്ട.

Reade more >>

ഇവിടെ അംഗമാകൂ

ശ്രദ്ധേയമായ പോസ്റ്റുകള്‍

 

Copyright © 2014 HajiyarpallyOnline.All Rights Reserved
♥ Designed by KunHawA ♥